അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു.നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട് ഇദ്ദേഹത്തെ എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യാ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ നോമ്പു തുറക്ക് ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിതാവ്: ഇബ്രാഹീം. മാതാവ്: സുബൈദ. ഭാര്യ: ഫാത്തിമത്തുൽ സാദിയ. മകൻ: കെ.പി മുഹമ്മദ് ഫെസിൻ. സഹോദരങ്ങൾ: ഫൈസൽ, ഫായിസ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top