പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; നിരന്തരം പീഡനത്തിന് ഇരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

കണ്ണൂർ: പതിനഞ്ചുവയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണുവാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി വിഷ്‌ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാസങ്ങൾ മുൻപാണ് പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. എന്നാൽ അന്ന് ആത്മഹത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴി എടുത്തതിൽ നിന്ന് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടായിരുന്നു എന്ന് കണ്ടെത്തി.പെൺകുട്ടിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകുകയായിരുന്നു. ഇതോടെ പോക്സോ ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top