പാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി 25 കാരിയായ അലീന ജോൺസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.വീടിരിക്കുന്നിടത്തു നിന്ന് അൽപദൂരം മാറി ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ആറാണിയിലെ ക്വാറിയിലാണ് മൃതദേഹം ഉച്ചയ്ക്ക് 12:30 യോടെ കണ്ടെത്തിയത്. വിവാഹിതയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി.
ഷൊർണൂരിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം


