കൊല്ലം : കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണച്ചു. അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്‌ജ് ഉൾപ്പടെയുള്ള സാധനങ്ങളും നശിച്ചു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും കത്തി നശിച്ചു


