പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, അറസ്റ്റിന് പിന്നാലെ പൊലീസ് വാഹനം തകർത്ത് പോക്സോ കേസ് പ്രതി

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച പ്രതി പൊലീസ് പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി പരമശിവമാണ് പിടിയിലായത്. കാട്ടാമ്പള്ളിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ പൊലീസ് വാഹനത്തെ ഇയാൾ ആക്രമിച്ചു. സ്റ്റേഷനിൽ വച്ച് ഇയാൾ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തു. വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയിലും പ്രതി പരാക്രമം കാണിച്ചു. നിരവധി മോഷണ കേസുകളിലും പരമശിവം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top