ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി; ജാഗ്രതാ നിർദേശം നൽകി കലക്ടർ

കണ്ണൂർ : ജില്ലയിൽ ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജാഗ്രതാ നിർദേശം നൽകി. കാക്കയിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് കണ്ണൂർ റീജ്യനൽ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയത്.
വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്കും കലക്ടർ നിർദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top