ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. മകളായ സുൽഫിയത്തിന്റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. അർധരാത്രി 12ഓടെയാണ് സംഭവം. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. നാലുവയസ്സുകാരനുമായി സുൽഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാർ കാണുകയായിരുന്നു. ഇതോടെ കൊലപാതകവിവരം ഉൾപ്പെടെ പുറത്തുവന്നത്.യുവാവിനെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top