കരുവാരക്കുണ്ടിൽ 14കാരിയെ കൊലപ്പെടുത്തിയ സംഭവം: 16കാരൻ കുറ്റം സമ്മതിച്ചു

മലപ്പുറം: കരുവാരക്കുണ്ടിൽ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം കാണിച്ച് കൊടുത്ത 16കാരൻ കുറ്റക്കാരൻ. പ്ലസ് വൺ വിദ്യാർത്ഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് 16കാരൻ കുറ്റം സമ്മതിച്ചത്.
കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു.കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top