അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന ജീവികളെ വഴിയില്‍ തള്ളിയാല്‍ ഇനി ഉടമയ്ക്ക് പണികിട്ടും

ഉത്തരവാദിത്വമുള്ള ഉടമസ്ഥാവകാശമെന്ന വകുപ്പ് പഞ്ചായത്ത് രാജ് – മുനിസിപ്പാലിറ്റി നിയമത്തില്‍
ഉടന്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനാവശ്യമായ നിയമഭേദഗതികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പും
സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നടപടി തുടങ്ങി. പോറ്റാന്‍ കഴിയാതെയും അനുസരണക്കേട്, രോഗങ്ങള്‍,
അവശത എന്നിവയുടെ പേരിലുമാണ് നായ്ക്കളുള്‍പ്പെടെയുള്ള അരുമകളെ വഴിയില്‍ ഉപേക്ഷിക്കുന്നത്.മൃഗങ്ങളെയും
പക്ഷികളെയും വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുകയെന്നതാണ് ആദ്യപടി. നായ്ക്കളെ വളര്‍ത്തുന്നതിന്
ലൈസന്‍സ് നിബന്ധന നിലവില്‍ ഉണ്ടെങ്കിലും പേവിഷ പ്രതിരോധത്തിന്റേതുള്‍പ്പെടെ വാക്‌സിനുകള്‍ നല്‍കിയും
മൃഗഡോക്ടറുടെ സാക്ഷ്യപത്രം അടക്കമുള്ള രേഖകള്‍ ഹാജരാക്കിയും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ്
നേടാന്‍ ആരും മെനക്കെടാറില്ല.തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ ഏതാനും വര്‍ഷം മുമ്പ് നായകള്‍ക്ക് ചിപ്പ്
ഘടിപ്പിക്കാനും ലൈസന്‍സ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചെങ്കിലും അതു വിജയം കണ്ടില്ല. തെരുവുനായ്ക്കളുടെ
എണ്ണം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ വേണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
നല്‍കിയിരുന്നു.അതുകൂടി കണക്കിലെടുത്താണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.?ശിക്ഷാവകുപ്പുകളും പോരായ്മയും?
1. ഭാരതീയ ന്യായ സംഹിതയില്‍ 325, 291 വകുപ്പുകളാണ് മൃഗക്ഷേമവുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.മൃഗങ്ങളെ കൊല്ലുകയോ
അംഗഭംഗം വരുത്തുകയോ ചെയ്താല്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ടിന് ശിക്ഷവിധിക്കാവുന്ന വകുപ്പാണ് 325.2.ചാടിപ്പോകുകയോ
അക്രമിക്കുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പേരില്‍ ഉടമയ്‌ക്കെതിരെ കുറ്റംചുമത്തി 5000 രൂപ
പിഴയും ആവര്‍ത്തിച്ചാല്‍ പിഴയ്ക്കു പുറമേ 6 മാസം തടവും വിധിക്കാവുന്ന വകുപ്പാണ് 291.3. അരുമകളെ ഉപേക്ഷിക്കുന്നവരെ
കണ്ടെത്താന്‍ കഴിയാത്തതാണ് നിയമം നടപ്പാക്കാന്‍ പ്രധാന തടസമാകുന്നത്. ലൈസന്‍സിംഗ് വഴി ഉടമസ്ഥനെ തിരിച്ചറിയാനാവും.
പുതിയ വകുപ്പുകൂടി ഉള്‍പ്പെടുന്നതോടെ ശിക്ഷിക്കാനും കഴിയുംഉടമസ്ഥാവകാശമെന്ന വകുപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍
നടപടികള്‍ ആരംഭിച്ചു. ഇത് നടപ്പാകുന്നതോടെ തെരുവുനായ്ക്കളെ ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ കഴിയും- എ.ബി.സി പദ്ധതി വിഭാഗം,
തദ്ദേശ സ്വയംഭരണ ഡയറക്ട്രേറ്റ്വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ ഇടയാകും.- പെറ്റ് ലവേഴ്‌സ്, തിരുവനന്തപുരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top