ഓൺലൈനിൽ ഓർഡർ ചെയ്‌ത പടക്കത്തിൻ്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി പൊട്ടിത്തെറിച്ചു

തൃശൂർ: ഓൺലൈനിൽ ഓർഡർ ചെയ്‌ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചു. തൃശൂർ നടത്തറ ദേശീയപാതയിൽ ഉച്ചയ്ക്കാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സൽ പായ്ക്കറ്റുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ തീപിടിക്കുകയായിരുന്നു എന്ന് പറയുന്നു. പടക്കമാണെന്ന് പറയാതെയാണ് പാഴ്സൽ അയച്ചത്, ഇത് നിയമ വിരുദ്ധമാണെന്ന് ജീവനക്കാർ പറയുന്നു.
ലോറിയിലുണ്ടായിരുന്ന ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top