കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ. പ്ലസ് ടു, എസ്എസ്എൽസി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സായി ഹോസ്റ്റലിലാണ് സംഭവം.
ഇന്ന് അഞ്ച് മണിയോടെ പ്രാക്ടീസിന് പോകാൻ വേണ്ടി വിളിച്ചപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല.മരണകാരണവും വ്യക്തമല്ല. ഇന്ന് പുലർച്ചെ രണ്ട് മണി വരെ ഈ വിദ്യാർത്ഥിനികളെ മറ്റ് വിദ്യാർത്ഥിനികൾ കണ്ടിരുന്നു. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ് മരിച്ച വിദ്യാർത്ഥിനികൾ.
കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ


