പയ്യാവൂരിൽ സ്കൂ‌ൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി; അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂർ: പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‌ച പുലർച്ചെയാണ് മരണം. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ എട്ട് മണിയോടെയായിരുന്നു കുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതമറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്‌തു മാറ്റി.ലാബ് മോഡൽ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top