വാടക വീട്ടിൽ നിന്നു മെത്താഫെറ്റമിൻ പിടികൂടി; ഓടി രക്ഷപ്പെട്ട യുവാവിനെതിരെ കേസെടുത്തു

കാസർകോട്: കുമ്പള ദേവീനഗർ, സുനാമി കോളനിയിലെ വാടക വീട്ടിൽ കുമ്പള എക്സൈസ് നടത്തിയ പരിശോധനയിൽ 3.686ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. പയ്യന്നൂർ, പുതിയങ്ങാടി, മൊട്ടമ്പുറം നിസാമുദ്ദീൻ മൻസിലിൽ സത്താറിൻ്റെ മകൻ നിഷാം സത്താറിനെതിരെ കേസെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് കുമ്പള റേഞ്ച് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും സുനാമി കോളനിയിലെ വാടക വീട്ടിൽ എത്തിയത്. എക്സൈസിനെ കണ്ടതോടെ നിഷാം സത്താർ ഓടിരക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ വി മനാസ്, സി ഇ ഒ മാരായ പ്രജിത്ത്, കണ്ണൻകുഞ്ഞി, ശാലിനി, ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top