പരപ്പ: എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂളിൽ നിന്നും മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് 78 കിലോ വിഭാഗത്തിൽ മൽസരിച്ച് ഒരു ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടി കേരളത്തിന് തന്നെ അഭിമാനമായി മാറിയ മൂഹമ്മ ഹാഷീറിന് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ മാനേജ്മെന്റ് പൂച്ചെണ്ട് നൽകി ആദരിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫിന. വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ സൗമ്യ സിസ്റ്റർ ഹെന്ന, എന്നീവർ ആശംസ നേർന്നു.. സ്റ്റാഫ് സെക്രട്ടറി ജിജി മരീയ സ്വാഗതവും . ഫ്ളോറി ടീച്ചർ നന്ദിയും പറഞ്ഞു.
ദേശീയ യോങ്ങ് മൂഡോ കായിക താരം മൂഹമ്മദ് ഹാഷിറിന് പൂച്ചെണ്ട് നൽകി ആദരിച്ചു.


