കാസർകോട്: യുവാവ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. കുമ്പള, ആരിക്കാടി, ഒഡ്ഡു ഗ്രൗണ്ടിനു സമീപത്തെ ബാബുവിൻ്റെ മകൻ സന്തോഷ് (30)ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്യുന്ന ആളാണ് സന്തോഷെന്നു ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച തെർമ്മോക്കോളുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിച്ചിരുന്നതായി പറയുന്നു. ഇതിനിടയിൽ തെർമ്മോക്കോൾ പൊട്ടിപ്പോവുകയും ഇതിൻ്റെ വീഡിയോ സുഹൃത്തിനു അയച്ചു കൊടുത്ത് വിഷമം അറിയിച്ചിരുന്നുവത്രെ. തൊട്ടുപിന്നാലെ സുഹൃത്ത് സന്തോഷിനെ ഫോൺ ചെയ്‌തുവെങ്കിലും പ്രതികരിച്ചില്ല. ഇക്കാര്യം സുഹൃത്ത് വീട്ടുകാരെ ഫോൺ ചെയ്‌ത് അറിയിച്ചതിനെ തുടർന്നാണ് കിടപ്പുമുറിയിൽ ശ്രദ്ധിച്ചത്. ഈ സമയത്ത് ഹുക്കിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട സന്തോഷിനെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നു ബന്ധുക്കൾ പറഞ്ഞു. സുമതിയാണ് മാതാവ്. ഏകസഹോദരി ഭവ്യ.
യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ


