പെരിയ, കാലിയടുക്കത്ത് പ്ലസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: പെരിയ, കാലിയടുക്കത്ത് പ്ലസ്‌ടു വിദ്യാർത്ഥിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി വൈശാഖ് (17) ആണ് മരിച്ചത്.
വ്യാഴാഴ്ച‌ രാവിലെയാണ് സംഭവം. അച്ഛൻ കമലാക്ഷനും മാതാവ് സിന്ധുവും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരനായ വൈഷ്‌ണവ് ഉണർന്ന് നോക്കിയപ്പോൾ വൈശാഖ് കിടന്നിരുന്ന മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നതായി കണ്ടു. വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നി അയൽവാസികളെ അറിയിച്ചു. തുടർന്ന് വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് വൈശാഖിനെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരീക്ഷ എഴുതാനായി വൈശാഖ് ബുധനാഴ്‌ച സ്‌കൂളിൽ പോയിരുന്നു. ഇന്നു പരീക്ഷയില്ല. എന്തിനാണ് ആത്മഹത്യ ചെയ്‌തതെന്നു വ്യക്തമല്ല. പെരിയ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറാണ് വൈശാഖിൻ്റെ പിതാവ് കമലാക്ഷൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top