സജി ചെറിയാൻ്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടൻ; പാട്ടിലൂടെ മറുപടിയെന്ന് പ്രതികരണം
കൊച്ചി: വേടന് പോലും അവാർഡ് നൽകിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടൻ. അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും അക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങൾ അവാർഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമർശം. തനിക്ക് അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താൻ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലെന്നും വേടൻ പറഞ്ഞു. തുടർച്ചയായ കേസുകൾ […]









