കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ
തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിക്കു നേരെ സഹയാത്രികൻ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറച്ചുവച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകർത്തിയ പെൺകുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.ഇങ്ങനെയാണോ ബസിൽ പെരുമാറുന്നതെന്നു പെൺകുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആരും പ്രതികരിക്കാൻ തയാറായില്ലെന്ന് വിഡിയോയിൽ കാണാം. തുടർന്ന് […]









