പ്രധാനമന്ത്രി തലസ്ഥാനത്ത്; വിവിധ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി . രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി നഗരത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് രാവിലെ 11.00 ന് പുത്തരിക്കണ്ടത്തെത്തുന്ന മോദി തിരുവനന്തപുരം-താംബരം, തിരുവനന്തപുരം -ഹൈദരാബാദ്, നാഗർകോവിൽ- മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും. ഇതേ ചടങ്ങിൽ തന്നെ ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രണർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിർവഹിക്കും. ലൈഫ് സയൻസസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷൻ, സംരംഭകത്വ പരിശീലനം, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന […]

പ്രധാനമന്ത്രി തലസ്ഥാനത്ത്; വിവിധ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം Read More »

ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മുങ്ങിയ മകൾ വയനാട്ടിൽ അറസ്റ്റിൽ

കൊച്ചി: ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മർദ്ദിച്ച മകൾ അറസ്റ്റിൽ. വയനാട്ടിൽ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ കുഞ്ഞൻബാവയുടെയും സരസുവിൻ്റെയും മകൾ നിവ്യ(30)യെ പനങ്ങാട് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ സരസുവിൻ്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. അമ്മയെ മകൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ലഹരിയടക്കമുള്ള കേസുകളിൽ പ്രതിയാണ് മകൾ നിവ്യ.തൊഴിലുറപ്പ് തൊഴിലാളിയായ സരസു ഇളയ മകളായ നിവ്യയ്ക്കെക്കൊപ്പമാണ് താമസിച്ചിരുന്നത്. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിൻ്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും

ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മുങ്ങിയ മകൾ വയനാട്ടിൽ അറസ്റ്റിൽ Read More »

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗയുടെ മൃതദേഹം നേപ്പാളിലേക്ക് കൊണ്ടു പോകില്ല; സംസ്‌കാരം കളമശ്ശേരിയിൽ

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമിയുടെ മൃതദേഹം നേപ്പാളിലേക്ക് കൊണ്ടു പോകില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കളമശ്ശേരിയിൽ നടക്കും. രാവിലെ ഒൻപതരയോടെ കളമശ്ശേരി മണ്ണോപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം എത്തിക്കും. ഇന്നലെ രാത്രിയാണ് ദുർഗ കാമി മരണത്തിന് കീഴടങ്ങിയത്. ദുർഗയുടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്ത‌ംഭനം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ്വ ജനിതക രോഗമായിരുന്നു ദുർഗയ്ക്ക് ബാധിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയിൽ

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗയുടെ മൃതദേഹം നേപ്പാളിലേക്ക് കൊണ്ടു പോകില്ല; സംസ്‌കാരം കളമശ്ശേരിയിൽ Read More »

ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം

കോഴിക്കോട്: സംസ്ഥാനത്ത് മണിക്കൂറിൽ 20 കിലോമീറ്റർ അതിവേഗ ട്രയിൻ വരുന്നു. ഇതിൻ്റെ മുന്നോടിയായി റെയിൽ പാത സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു . ഇതിൻറെ പ്രഖ്യാപനം തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കുമെന്നു കരുതുന്നു. ഡൽഹിയിലെ മെട്രോ റെയിൽവേ കോർപ്പറേഷൻ നേതൃത്വത്തിലാണ് പാത നിർമ്മിക്കുന്നത്. ഇതിൻറെ ഭാഗമായി മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോമാൻ ഇ ശ്രീധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430

ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം Read More »

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർ മരിച്ചു

ശ്രീനഗർ: ജമ്മുവിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് സൈനികർ മരിച്ചു. 200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ സൈനിക വാഹനം നിയന്ത്രണം നഷ്ടമായാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. “ദോഡയിൽ നടന്ന ദൗർഭാഗ്യകരമായ വാഹനാപകടത്തിൽ നമ്മുടെ പത്ത് ധീരരായ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ധീര സൈനികരുടെ മികച്ച സേവനവും ത്യാഗവും നമ്മൾ എന്നും ഓർമിക്കും. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർ മരിച്ചു Read More »

ഒരു വർഷത്തിൽ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും; മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി

മോട്ടോർ വാഹന നിയമങ്ങളിൽ പുതിയ ഭേദഗതി. ഒരു വർഷത്തിൽ അഞ്ചോ അതിൽ അധികമോ ഗതാഗത നിയമലംഘനം നടത്തിയാൽ മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഡ്രൈവർമാരുടെ വാദം കേട്ട ശേഷം ആയിരിക്കും നടപടി എടുക്കുക. ഈ വർഷം ജനുവരി ഒന്നു മുതൽ പുതിയ ഭേദഗതി മുൻകാലപ്രാബല്യത്തിൽ നിലവിൽ വരും.നിരത്തിലൂടെയുള്ള അഭ്യാസപ്രകടനങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇനി കുരുക്ക് മുറുക്കും. മോട്ടോർ വാഹന നിയമത്തിൽ നിർണായകമായ ഭേദഗതികൾ വരുത്തിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം.ഒരു വർഷത്തിൽ അഞ്ചോ അതിൽ അധികമോ ഗതാഗത നിയമലംഘനം നടത്തിയാൽ മൂന്നുമാസത്തേക്ക്

ഒരു വർഷത്തിൽ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും; മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി Read More »

കണ്ണൂരിൽ ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിൽ ആണ് അപകടം നടന്നത്. ജാർഖണ്ഡ് സ്വദേശി ബെനഡികിൻ്റെ മകൾ അസ്മിത ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കണ്ണൂരിൽ ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം Read More »

യാത്രക്കാര്‍ക്ക് തിരിച്ചടി; ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു

ന്യൂസ്ഡെസ്ക്: ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സര്‍വീസ് മാര്‍ച്ച് 28 വരെ മാത്രം. മാര്‍ച്ച് 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. സൗജന്യ ഭക്ഷണവും അധിക ബാഗേജും ഉണ്ടാകില്ല. മലയാളികളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയം കൂടിയാണിത്. നേരത്തെ തന്നെ പലതവണ ഈ സര്‍വീസ് നിര്‍ത്തലാക്കാന്‍ ശ്രമിച്ചിരുന്നു. നിലവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് ഒരു എയര്‍ ഇന്ത്യ സര്‍വീസ് മാത്രമേയുള്ളു. ഇതാണ് നിര്‍ത്തലാക്കുന്നത്.

യാത്രക്കാര്‍ക്ക് തിരിച്ചടി; ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു Read More »

ജാമ്യഹർജിയിൽ ഇന്ന് വാദം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം തള്ളിയുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലം ആകാൻ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ

ജാമ്യഹർജിയിൽ ഇന്ന് വാദം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും Read More »

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം

ദില്ലി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുൾപ്പടെ പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിൻ്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിൻ്റെ വാദം. എന്നാൽ, കേസിൽ ഇടപെടുന്നില്ലെന്ന്

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം Read More »

Scroll to Top