Top News

വിദേശമദ്യം പിടികൂടി

എക്സൈസ് പയ്യന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ പാടിയോട്ട് ചാലിൽ നിന്ന് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് പിടികൂടി. പയ്യന്നൂർ സ്വദേശി ലക്ഷ്മണനെയാണ് എക്സൈസ് സംഘം പിടി കൂടിയത്. ഇദ്ദേഹത്തിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് എടുത്തു. പരിശോധനയിൽ എക്സൈസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷിജു വി വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിജിഷ. പി, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്ത് കെ, സൂരജ് പി ഡ്രൈവർ അജിത്ത് പി വി […]

വിദേശമദ്യം പിടികൂടി Read More »

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര

കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യം എൽഡിഎഫിനോട് ഉന്നയിച്ച് കേരളാ കോൺഗ്രസ് എം. സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു . ഇത്തവണ പേരാമ്പ്ര സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരളാ കോൺഗ്രസിന് താത്പര്യമുണ്ട്. ആലപ്പുഴ കുട്ടനാട് സീറ്റും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. കുറ്റ്യാടി

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര Read More »

പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ

കാസർകോട്: പുതുവത്സരാഘോഷം അതിരുവിട്ടാൽ കർശന നടപടിയെടുക്കാൻ തീരുമാനം. ആഘോഷങ്ങൾ ഏതു തരത്തിലായിരിക്കണം നടത്തണമെന്നത് സംബന്ധിച്ച് പൊലീസ് സംസ്ഥാന തലത്തിൽ മാർഗ്ഗരേഖ പുറത്തിറക്കി. ആഘോഷത്തിൻ്റെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്താൻ പാടില്ല, മതിയായ വെളിച്ച സൗകര്യം ഉള്ള സ്ഥലങ്ങളിൽ മാത്രമേ ആഘോഷങ്ങൾ അനുവദിക്കു. ബാർ ഹോട്ടലുകൾ, റസ്‌റ്റോറൻറുകൾ, റിസോർട്ടുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡിജെ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം വിളമ്പുകയാണെങ്കിൽ പ്രത്യേക ലൈസൻസ്

പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ Read More »

കെ.എസ്. ആർ. ടി സി ഉല്ലാസയാത്ര, ഗവിയിലേക്ക് വന്ന ബസ് കത്തി നശിച്ചു.

കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്‌ആർടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്‌ച പുലർച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയിൽ നിന്നും ചൊവ്വാഴ്‌ച രാത്രി പുറപ്പെട്ട ബസ്സാണ് കത്തിയത്. സൂപ്പർ ഡീലക്‌സ് ബസ് ആണ് സർവ്വീസിന് ഉപയോഗിച്ചത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബസിൽ

കെ.എസ്. ആർ. ടി സി ഉല്ലാസയാത്ര, ഗവിയിലേക്ക് വന്ന ബസ് കത്തി നശിച്ചു. Read More »

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി എയര്‍ പ്യൂരിഫയറുകള്‍ക്ക് 18 % ജിഎസ്ടി ചുമത്തുന്നതിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ പ്യൂരിഫയറുകള്‍ക്ക് GST ഇളവില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എയര്‍ പ്യൂരിഫയറുകളെ താല്‍ക്കാലികമായെങ്കിലും അവശ്യ ആരോഗ്യ സാമഗ്രികളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി Read More »

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ, വെമ്പല്ലൂർ സ്വദേശിയും താൽക്കാലിക ജീവനക്കാരനുമായ കെ ആർ രതീഷ് ആണ് ദേവസ്വം വിജിലൻസിൻ്റെ പിടിയിലായത്. ജോലിക്കിടയിൽ 23,130 രൂപയാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രതീഷിൽ നിന്നു 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേർതിരിക്കുമ്പോൾ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്കുള്ളിലാണ് 500ൻ്റെ ആറു നോട്ടുകൾ തിരുകിവച്ച നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം കണ്ടെത്തിയതോടെ ദേവസ്വം

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. Read More »

ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍

തലശ്ശേരി: അപേക്ഷയുമായെത്തിയ ആളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ രാജീവ് വിജിലൻസ് പിടിയില്‍.ഇലക്‌ട്രിക്കല്‍ എൻജിനിയറിംഗ് ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വലയില്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ നിന്ന് ആറായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപെടുകയായിരുന്നു. തുടർന്ന് ഇയാള്‍ വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കെണിയൊരുക്കുകയായിരുന്നു. മജ്ജിമ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടതായിരുന്നു.മഞ്ജിമ തന്നെയാണ്

ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍ Read More »

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്

പയ്യന്നൂർ: നിയമം ലംഘിച്ച് പുലർച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ഏഴോം, ചെങ്ങൽ, ശ്രീകൃഷ്‌ണ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നിഷാന്ത്, കലേഷ്, കമ്മിറ്റി അംഗങ്ങൾ പയ്യന്നൂരിലെ എസ് എസ് ഓർക്കസ്ട്രയിലെ സുബൈർ തായിനേരി എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ശ്രീകൃഷ്‌ണ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 10മണി മുതൽ ബുധനാഴ്‌ച പുലർച്ചെ ഒരു മണിവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തി നിയമ ലംഘനം നടത്തിയെന്നാണ് കേസ്.

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ് Read More »

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി

: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നത് വഴിയാണ് മോഷണം നടന്നത്. 40000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണക്കമ്മല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ടെന്ന് പി കെ ശ്രീമതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്നത് വഴിയാണ് മോഷണം നടന്നത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം.

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി Read More »

രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്‌മാർട്ട്ഫോൺ വിലക്ക്

രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ജനുവരി 26ന് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. സാധാരണ കീപാഡ് ഫോണുകള്‍ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകള്‍ക്ക് അനുമതിയുളളത്. വിവാഹങ്ങള്‍, പൊതുപരിപാടികള്‍, അയല്‍വാസികളുടെ വീടുകള്‍ എന്നിവിടങ്ങളിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ

രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്‌മാർട്ട്ഫോൺ വിലക്ക് Read More »

Scroll to Top