Top News

ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി.

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്. ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാന്‍ഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയില്‍ വാദിച്ചത്. ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. […]

ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി. Read More »

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കി; ഉത്തരവ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കുള്ള ഇളവ് പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല. ഇനി മുതല്‍ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു. വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. കെ-ടെറ്റ് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന പരാമര്‍ശവും ഒഴിവാക്കി. കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന്

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കി; ഉത്തരവ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ് Read More »

ടി വി റിമോട്ടിൻ്റെ LED ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി. മൂന്നുവയസ്സുകാരന് പുനർജന്മം

ടിവി റിമോട്ടിന്റെ ബള്‍ബ് ശ്വാസനാളത്തില്‍ കുടുങ്ങി മൂന്ന് വയസ്സുള്ള കുട്ടിക്ക് പരിയാരത്ത് പുതുജീവന്‍. ശ്വാസനാളത്തില്‍ കുടുങ്ങിയ ബള്‍ബ് പുറത്തെടുത്തു. മൂന്നു വയസ്സുകാരനായ കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ടിവി റിമോട്ടിന്റെ എല്‍ഇഡി ബള്‍ബ് പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. വളരെ സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പി ശസ്ത്രക്രിയാക്കാണ് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. വരുണ്‍ ശബരി നേതൃത്വം നല്‍കിയത്. ഡോ. അനു, ഡോ.നാഗദിവ്യ എന്നിവര്‍ അനസ്‌തേഷ്യ നല്‍കി. സിസ്റ്റര്‍ ബബിത സഹായിയായി.

ടി വി റിമോട്ടിൻ്റെ LED ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി. മൂന്നുവയസ്സുകാരന് പുനർജന്മം Read More »

അത്ര സ്നേഹമുണ്ടെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തൂ തെരുവുനായ കേസിൽ മൃഗസ്നേഹികളോട് സുപ്രീം കോടതി

തെരുവുനായ വിഷയത്തില്‍ വീണ്ടും സുപ്രീം കോടതി. പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കരുതെന്ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ കോടതി ആവര്‍ത്തിച്ചു.തെരുവ് നായ ആക്രമണത്തില്‍ നായ്ക്കളെ പോറ്റുന്നുണ്ടെന്ന് പറയുന്നവരും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.തെരുവുനായ ആക്രമണത്തിലുണ്ടാകുന്ന പരിക്കുകള്‍ക്കും മരണത്തിനും സംസ്ഥാന സര്‍ക്കാരുകളും ഉത്തരവാദികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി പറഞ്ഞത്.പൊതുസ്ഥലങ്ങളില്‍ നായ്ക്കള്‍ ഭീതി പടര്‍ത്തുന്നതിലും ആളുകളെ ആക്രമിക്കുന്നതിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.

അത്ര സ്നേഹമുണ്ടെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തൂ തെരുവുനായ കേസിൽ മൃഗസ്നേഹികളോട് സുപ്രീം കോടതി Read More »

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ചൊവ്വ സ്‌പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം ഹൗസിൽ കെ. സുഗില, ഭർത്താവ് വിനോദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ പള്ളിക്കുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഷെറി ബുക്‌സ് ആൻ്റ് സ്റ്റേഷനറി, ഷെറി ആയുർവ്വേദ കോമൺ സർവീസ് സെന്റർ, ഹെൽത്ത് കെയർ സെൻ്റർ ആൻ്റ് ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ കണ്ണൂർ ശാന്തി കോളനിയിലെ സജിത മൻസിലിൽ ഡോ. മൻസൂർ അഹമ്മദ് ചപ്പൻ നൽകിയ പരാതിയിലാണ്

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ Read More »

‘മൈ കാർ നമ്പർ ഈസ് 2255’; പുതിയ കാറിന് ഇഷ്ട നമ്പർ ലേലത്തിൽ പിടിച്ച് നടൻ മോഹൻലാൽ

1986 ൽ പുറത്തിറങ്ങിയ ‘രാജാവിൻ്റെ മകൻ’ എന്ന സിനിമയിലെ വിൻസെൻ്റ് ഗോമസിൻ്റെ ഫോൺ നമ്പർ ‘2255’ മലയാളികളാരും മറക്കില്ല. മോഹൻലാലിന് താരപരിവേഷം നൽകിയ ഈ ചിത്രത്തിലെ ഡയലോഗിനെ അനുസ്‌മരിപ്പിച്ച് പുതിയ വാഹനത്തിന് ‘2255’ നമ്പർ സൂപ്പർ താരം സ്വന്തമാക്കി. തിങ്കളാഴ്‌ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ 07 ഡിജെ 2255, 1.80 ലക്ഷം രൂപയ്ക്കാണ് മോഹൻലാൽ സ്വന്തമാക്കിയത്. 31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിനാണ് ഇഷ്ട നമ്പർ ലഭിച്ചത്.

‘മൈ കാർ നമ്പർ ഈസ് 2255’; പുതിയ കാറിന് ഇഷ്ട നമ്പർ ലേലത്തിൽ പിടിച്ച് നടൻ മോഹൻലാൽ Read More »

64-ാം സംസ്ഥാന സ്കൂൾ കലോത്സവം നാളെ തുടങ്ങും : പതിനായിരം പ്രതിഭകൾ, 25 വേദികൾ

117.5 പവൻ പൊൻകപ്പ് നാടുചുറ്റിത്തുടങ്ങി. പൊന്നിൻതിളക്കമുള്ള പതിനായിരം പ്രതീക്ഷകൾ തൃശ്ശൂർ റൗണ്ടിനുചുറ്റും വട്ടമിടാനാരംഭിച്ചു. ബുധനാഴ്ചമുതൽ സ്വർണനേട്ടത്തിനായി മാറ്റുരയ്ക്കാൻ തുടങ്ങും. ഇതോടെ കലയുടെ പൂരപ്പറമ്പായി തൃശ്ശൂർ മാറും. 18-ന് കലോത്സവം അവസാനിക്കുന്നതുവരെ കലയുടെ താളത്തിലൊഴുകും. എട്ടിടങ്ങളിലെ ആരവങ്ങളാണ് തിങ്കളാഴ്ച സ്വർണക്കപ്പ് വരവേറ്റത്. മേളഘോഷവും വർണബലൂണുകളുമുൾപ്പെടെ അലങ്കാരങ്ങൾ ഒരുക്കിയായിരുന്നു എതിരേൽക്കൽ. ചാലക്കുടിയിൽ രാവിലെ ഒൻപതിന് തുടങ്ങിയ സ്വീകരണം വൈകീട്ട് മൂന്നിന് ചേലക്കരയിലാണ് അവസാനിച്ചത്. ചൊവ്വാഴ്ച ആറിടങ്ങളിൽകൂടി സ്വീകരണം നടക്കും. രാവിലെ ഒൻപതിന് വടക്കാഞ്ചേരിയിൽ തുടക്കമിടും. ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ

64-ാം സംസ്ഥാന സ്കൂൾ കലോത്സവം നാളെ തുടങ്ങും : പതിനായിരം പ്രതിഭകൾ, 25 വേദികൾ Read More »

തലശ്ശേരിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട

ബംഗാൾ സ്വദേശി രാജീബ് ദാസിനെ തലശ്ശേരി എസൈസ് ഇൻസ്പെക്ടർ സുബിൻ രാജിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു 5 കിലോയിലധികം കഞ്ചാവാണ് കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും പിടികൂടിയത് എക്സൈസ്‌കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ്, കെ ബിനീഷ്എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്

തലശ്ശേരിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട Read More »

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

*മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദബാധയെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവും ലീഗിന്റെ തെക്കൻ കേരളത്തിലെ മുഖവുമായിരുന്ന ഇബ്രാഹിം കുഞ്ഞ് ട്രേഡ് യൂണിയൻ രംഗത്തും തിളങ്ങി.

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു Read More »

വിജയ്‍യ്ക്ക് സിബിഐ സമൻസ്.

തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത പൊതുയോഗങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സിബിഐ സമൻസ് അയച്ചിരിക്കുന്നത്. കരൂർ ദുരന്തത്തിന് ശേഷം നടന്ന യോ​ഗങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പൊതുയോ​ഗങ്ങൾ സജീവമാക്കി വരികയായിരുന്നു. ഇതിനിടെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള സിബിഐ സമൻസ് തമിഴ്നാട്ടിൽ രാഷ്ട്രീയപരമായി തന്നെ ഡിഎംകെ ഉപയോ​ഗിക്കും. സിബിഐ

വിജയ്‍യ്ക്ക് സിബിഐ സമൻസ്. Read More »

Scroll to Top