പാലക്കാട് 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയതിൽ ചികിത്സ പിഴവെന്ന ആരോപണം; വിദഗ്‌ധസമിതിയെ രൂപീകരിച്ച് സർക്കാർ
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപതു വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായോ എന്നറിയാൻ വിദഗ്ദ സമിതിയെ രൂപീകരിച്ച് സർക്കാർ. ഒന്നര മാസം മുൻപാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് വീണ് പരിക്കേറ്റതിനെ തുടർന്നുള്ള ചികിത്സക്കിടെ കൈ മുറിച്ച് മാറ്റേണ്ടി വന്നത്. ചികിത്സാപ്പിഴവ് ഉണ്ടായെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഒന്നര മാസത്തിനു ശേഷം ചികിത്സ പിഴവുണ്ടായോ എന്ന് കണ്ടെത്താൻ രണ്ടംഗ സമിതിയെയാണ് ആരോഗ്യ വകുപ്പ് നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി […]









