Latest News

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ടു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കരീപ്പുഴയിൽ ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് (48) മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം.പാതയ്ക്കായി മണ്ണ് നികത്തുന്നതിനിടെ ഇയാൾ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെടുകയായിരുന്നു. ശരീരഭാഗങ്ങൾ പലയിടത്തായി മണ്ണിൽ ആഴ്ന്ന നിലയിലാണ്. ഉടലും തലയും കൈകാലുകളും മണ്ണിനടിയിൽ പല സ്ഥലങ്ങളിലാണ്. ഇവ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. യാതൊരു സുരക്ഷയുമില്ലാതെ അശാസ്ത്രീയമായാണ് പ്രദേശത്ത് നിർമാണ പ്രവർത്തികൾ നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ടു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം: കാസർകോട്ടും ജാഗ്രത, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി, റെയിൽവെ സ്‌റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും പൊലീസ് പരിശോധന

കാസർകോട്: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്ത് തിങ്കളാഴ്‌ച വൈകുന്നേരം ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതയ്ക്ക നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറാണ് നിർദ്ദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ പൊലീസ് വ്യപക പരിശോധന തുടങ്ങി. കേരള- കർണ്ണാടക അതിർത്തിയായ തലപ്പാടിയിൽ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ ജില്ലയിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. ജാഗ്രതയുടെ ഭാഗമായി റെയിൽവെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസും റെയിൽവെ പൊലീസും പരിശോധന തുടരുന്നു. പൊലീസ് നായയുടെയും ബോംബ് സ്ക്വാഡിൻ്റെയും സഹായത്തോടെയാണ് പരിശോധന. തന്ത്രപ്രധാന സ്ഥാപനങ്ങളും

ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം: കാസർകോട്ടും ജാഗ്രത, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി, റെയിൽവെ സ്‌റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും പൊലീസ് പരിശോധന Read More »

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു

പഴയങ്ങാടി : പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള നുഴഞ്ഞുക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി ഊടുവഴികൾ അടച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമിലേക്ക് ഒട്ടേറെ ഊടുവഴികളിലൂടെ ആളുകൾ അതിക്രമിച്ചു കയറുന്നുണ്ടായിരുന്നു. ലഹരി വിൽപന സംഘങ്ങളും ഇത്തരത്തിൽ എത്തുന്നതായി പരാതിയുണ്ടായിരുന്നു. ട്രെയിനുകളിലെ അതിക്രമങ്ങളെത്തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് ഊടുവഴികളടച്ചത്. ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു Read More »

ചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്ഫോടനത്തിൽ മരണനിരക്ക്

ചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം Read More »

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മർകസ് ലോ കോളേജ് വിദ്യാർത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎം സൈബർ ഇടങ്ങളിൽ സജീവമായ അബുവിൻ്റെ വേർപാടിൽ മുൻ മന്ത്രി ടി പി രാമകൃഷ്ണൻ അടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി Read More »

വയനാട് പൊൻകുഴിയിൽ വൻ MDMA വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്‌തഫയെയാണ് അറസ്റ്റ് ചെയ്തത് 82 ഗ്രാമിലധികം MDMAയാണ് വയനാട് എക്സൈസ് ഇന്റലിജൻസും, സുൽത്താൻബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചത് സ്വകാര്യ ബസ്സിലായിരുന്നു ലഹരി കടത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ സുനിലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന

വയനാട് പൊൻകുഴിയിൽ വൻ MDMA വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ Read More »

മട്ടന്നൂരിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം

പത്തൊൻമ്പതാം മൈലിൽ വാഹനാപകടം.ബസ്സും ഗുഡ്സ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം. അപകടത്തിൽ സാരമായി പരുക്കേറ്റ വാൻ ഡ്രൈവറെ കണ്ണൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് യാത്രികരായ നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മട്ടന്നൂരിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം Read More »

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.നേരത്തെ ഒരു ഡിപിആർ തയാറാക്കിയിരുന്നു. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഡിഎംആർസിയുമായിട്ട് ഡിപിആറിന്റെ കാര്യം ചർച്ച ചെയ്യും. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL Read More »

കരുതിയിരിക്കുക…: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോഅലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്‌ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരളത്തിൽ ഇന്ന് (07/11/2025) മുതൽ 10/11/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കരുതിയിരിക്കുക…: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോഅലേർട്ട് Read More »

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

അമേരിക്കൻ വിസക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഹൃദ്രോ ഗമോ, പ്രമേഹമോ, അമിത വണ്ണമോ ഉണ്ടെങ്കിൽ വിസ നിഷേധിക്കപ്പെടാൻ കാരണമായേക്കാം. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന മറ്റ് രാജ്യക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപേക്ഷകൾ യുഎസ് കോൺസുലേറ്റുകൾ നിഷേധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.പുതിയ നിയന്ത്രണം സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറിക്കിയിട്ടുണ്ട്. യുഎസ് കോൺസുലേറ്റുകളിലേക്കം എംബസികളിലേക്കും ഈ മാർഗനിർദേശങ്ങൾ അയച്ചുകഴിഞ്ഞതായാണ് വിവരം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ അമേരിക്കയിലേക്ക് കുടിയേറിയാൽ അവരുടെ ചികിത്സാല ചെലവുകളുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന്

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം Read More »

Scroll to Top