Latest News

നാല് വയസുകാരിയുടെ മരണം; സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ

ഇടുക്കി: ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ. അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകും. സ്‌കൂൾ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ലെന്നുമാണ് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു പറഞ്ഞത്.പ്രോട്ടോകോളിൽ വീഴ്‌ചയുണ്ടായി. […]

നാല് വയസുകാരിയുടെ മരണം; സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ Read More »

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്‌ത പിതാവിന് 178 വർഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്‌ത കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്‌ത കേസിലാണ് മഞ്ചേരി പോക്സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം.

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്‌ത പിതാവിന് 178 വർഷം കഠിന തടവ് Read More »

എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥിമരിച്ചു: സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു

പയ്യന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ആറു തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറൻറെ വിട ഫൈസലിൻറെ മകൻ ഫയാസ് (18) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാട്ടൂൽആർ.സി. ചർച്ച് കോളനിക്ക്സമീപത്തെ അബ്ദുൾ സലാമിൻറെ മകൻ മുഹമ്മദ് റാഫി (18) യെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15 മണിയോടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി

എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥിമരിച്ചു: സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു Read More »

റോഡിലൂടെ പോയ യാത്രക്കാരൻ്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത്

എറണാകുളം: എറണാകുളത്ത് വളർത്തുനായ യാത്രക്കാരൻ്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരൻ്റെ ചെവിക്ക് കടിക്കുകയായിരുന്നു. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്. വീട്ടുടമ കാർ കയറ്റാൻ വേണ്ടി ഗേറ്റ് തുറന്ന സമയത്താണ് നായ റോഡിലിറങ്ങിയത്.

റോഡിലൂടെ പോയ യാത്രക്കാരൻ്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത് Read More »

വീണ്ടും മഴ: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുളളവർക്ക് ജാഗ്രതാ നിർദേശമുണ്ട്. നവംബർ 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.നാളെ ഒരു ജില്ലയിലും മഴ അലേർട്ടില്ല. നവംബർ 21-ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. നവംബർ 22-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23-ന്

വീണ്ടും മഴ: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം. കോയേരി മനോഹരൻ്റെ കാലാണ് ട്രാക്കിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മനോഹരൻ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ മനോഹരൻ്റെ ഒരു കാൽ നഷ്‌ടപ്പെട്ട നിലയിലായിരുന്നു. കണ്ണൂർ എടക്കാട് വെച്ചായിരുന്നു അപകടമുണ്ടായത്. അന്വേഷണത്തിൽ ഇതേ ട്രെയിൻ ആലപ്പുഴ എത്തിയപ്പോളാണ് ട്രാക്കിൽ കാലിൻ്റെ ഭാഗം കണ്ടെത്തിയത് എന്ന് വ്യക്തമായി.ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ റെയിൽവേ ട്രക്കിലാണ് അറ്റു പോയ നിലയിൽ

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം Read More »

4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ

4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി Read More »

സാമ്പത്തിക ഇടപാടിൽ തർക്കം, മദ്യലഹരിയിൽ പിക്കാസുകൊണ്ട് തലയ്ക്കടിച്ചു;കോതമംഗലത്തേത് കൊലപാതകം;സുഹൃത്ത് അറസ്റ്റിൽ

കോതമംഗലം: വാരപ്പെട്ടിയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റിൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയെ ആണ് ഇന്നലെ രാത്രിയിൽ ഫ്രാൻസിസിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. തർക്കത്തിനിടെ ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേ കുറിച്ചുണ്ടായ സംസാരം തർക്കമായി. പിന്നാലെ പിക്കാസ് ഉപയോഗിച്ച് സിജോയെ ഫ്രാൻസിസ് ആക്രമിക്കുകയായിരുന്നു. വീട്ടിൽ

സാമ്പത്തിക ഇടപാടിൽ തർക്കം, മദ്യലഹരിയിൽ പിക്കാസുകൊണ്ട് തലയ്ക്കടിച്ചു;കോതമംഗലത്തേത് കൊലപാതകം;സുഹൃത്ത് അറസ്റ്റിൽ Read More »

ഭർത്താവും കുട്ടിയുമൊത്ത് നടന്നുപോകവെ കാർ ഇടിച്ചുതെറിപ്പിച്ചു, ഓസ്ട്രേലിയയിൽ എട്ട് മാസം ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ചു

സിഡ്നി: ഓസ്ട്രേലിയയിൽ ഗർഭിണിയായ ഇന്ത്യൻ യുവതി കാറിടിച്ച് മരിച്ചു. സിഡ്‌നിയിലാണ് അപകടമുണ്ടായത്. എട്ട് മാസം ഗർഭിണിയായ 33 കാരി സമൻവിത ധരേശ്വറാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാൻ പോകുമ്പോഴാണ് കാർ ഇടിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച്‌ച രാത്രി 8 മണിയോടെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലൂടെയുള്ള നടപ്പാത മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ബിഎംഡബ്ല്യു കാർ മുന്നിലുള്ള കാറിൽ ഇടിച്ചുകയറി. ഈ കാർ സമൻവിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. 19

ഭർത്താവും കുട്ടിയുമൊത്ത് നടന്നുപോകവെ കാർ ഇടിച്ചുതെറിപ്പിച്ചു, ഓസ്ട്രേലിയയിൽ എട്ട് മാസം ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ചു Read More »

ഓണക്കുന്നിൽ വാഹനാപകടം

ഓണക്കുന്നിൽ വാഹനാപകടം.സരോജിനി മർമ്മ വൈദ്യശാലക്ക് മുന്നിലാണ് അപകടം നടന്നത്. മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി കാസർഗോഡ് നിന്ന് വന്ന ഇന്നോവ കാറിലിടിച്ചാണ് അപകടം ഉണ്ടായത്. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്

ഓണക്കുന്നിൽ വാഹനാപകടം Read More »

Scroll to Top