ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, തീരുമാനം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ
തിരുവനന്തപുരം: ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിൻ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് […]









