Latest News

തിരക്കൊഴിഞ്ഞ് ശബരിമല, ദർശനത്തിന് നീണ്ട നിരയില്ല; 27ന് വെർച്വൽ ക്യൂ വഴി ദർശനം 35,000 പേർക്ക്

ശബരിമല മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട 27ന് അടയ്ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ട നിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. പരീക്ഷകൾ അവസാനിച്ച് ക്രിസ്‌മസ്‌ അവധിക്കാലം നാളെ ആരംഭിക്കാനിരിക്കെ വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചേക്കാം. ശബരിമല മണ്ഡലപൂജ 27ന് നടക്കാനിരിക്കെ അന്നേ ദിവസം വെർച്വൽ ക്യൂ വഴി 35,000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജയെങ്കിലും അത്താഴപ്പൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.അതേസമയം മകരവിളക്ക് […]

തിരക്കൊഴിഞ്ഞ് ശബരിമല, ദർശനത്തിന് നീണ്ട നിരയില്ല; 27ന് വെർച്വൽ ക്യൂ വഴി ദർശനം 35,000 പേർക്ക് Read More »

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇവരുടെ ദേഹത്തു കൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിൻ്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞു. അപകടത്തിൽ

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക് Read More »

കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു, സംഭവം വയനാട്ടിൽ

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽ പെട്ടയാൾ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവിൽ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാരനെ കാണാൻ ഉണ്ടായിരുന്നില്ലെന്നും കൂടെ ഉണ്ടായിരുന്ന സഹോദരി പറയുന്നു.ജനവാസ മേഖലയിൽ കടുവ

കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു, സംഭവം വയനാട്ടിൽ Read More »

എയർ ഇന്ത്യ പൈലറ്റിന്റെ ക്രൂരത! ഏഴ് വയസുകാരി മകൾ നോക്കിനിൽക്കെ യാത്രക്കാരനായ അച്ഛനെ മർദിച്ചു; ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി

ദില്ലി: ബോർഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്‌തതിന് യാത്രക്കാരനെ എയർ ഇന്ത്യ പൈലറ്റ് ക്രൂരമായി മർദിച്ചു. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലാണ് സംഭവം. യാത്രക്കാരനായ അങ്കിത് ദിവാനെ എയർ ഇന്ത്യ പൈലറ്റ് വിജേന്ദർ സെജ്‌വാളാണ് മർദിച്ചത്. ഇടിയേറ്റ് ചോര ചീന്തിയ മുഖമടക്കം തൻ്റെ ചിത്രം സമൂഹമാധ്യമമായ എക്സിൽ അങ്കിത് ധവാൻ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ പൈലറ്റിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായി എയർ ഇന്ത്യ അറിയിച്ചു. മർദ്ദനം നേരിൽകണ്ട അങ്കിതിന്റെ ഏഴ് വയസുകാരിയായ മകൾ കടുത്ത മനോവിഷമത്തിലാണ്.നാലുമാസം

എയർ ഇന്ത്യ പൈലറ്റിന്റെ ക്രൂരത! ഏഴ് വയസുകാരി മകൾ നോക്കിനിൽക്കെ യാത്രക്കാരനായ അച്ഛനെ മർദിച്ചു; ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി Read More »

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിൻ്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം നഗറിലെ വേലായുധൻ്റെ മകൻ നിഷാന്ത് (40) ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗർ ശ്‌മശാനത്തിന് താഴെ കവുങ്ങിൻ തോപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. ദുർഗന്ധം പരക്കാൻ തുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.നിഷാന്തിന്റേത് അപകട മരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കവുങ്ങിൽ നിന്ന് പറിച്ച അടക്ക,

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകന്റെ മൃതദേഹം കണ്ടെത്തി Read More »

കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി

കൊച്ചി: ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കാറിൽ കയറ്റി മർദിച്ചു. മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം ആറംഗ സംഘം യുവാവിനെ വഴിയിൽ തള്ളി. കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ട് പോയത്. മർദനത്തിനിടെ പല സ്ഥലങ്ങളിലൂടെ കറങ്ങിയ സംഘം കുറെ സമയത്തിന് ശേഷം യുവാവിനെ ആലുവ പറവൂർ കവലയിൽ ഇറക്കി

കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി Read More »

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്

കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത് Read More »

ഡിജിറ്റൽ അറസ്റ്റ്; നീലേശ്വരത്തെ ഡോക്ടറുടെ 1.10 കോടി രൂപ തട്ടി; തട്ടിപ്പ് സംഘത്തിനു റിക്രൂട്ടിംഗ് ഏജൻസി ഉള്ളതായി സംശയം

കാസർകോട്: ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തതായി പരാതി. നീലേശ്വരം സ്വദേശിയായ 80 കാരനാണ് തട്ടിപ്പിനിരയായത്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ഡോക്ടർ നൽകിയ പരാതിയിന്മേൽ കാസർകോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബർ നാലിനും 15നുമിടയിലുള്ള ദിവസങ്ങളിൽ മൂന്നു തവണകളായാണ് പണം തട്ടിയെടുത്തത്. പൊലീസെന്ന വ്യാജേന വിളിച്ചാണ് സംഘം ഡോക്ടറുടെ പണം തട്ടിയെടുത്തത്. മൂന്നാം തവണയും അക്കൗണ്ടിൽ നിന്ന് പണം പോയതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന കാര്യം ഡോക്ടർക്കു മനസ്സിലായതെന്നു പറയുന്നു. എന്നാൽ ഡിജിറ്റൽ

ഡിജിറ്റൽ അറസ്റ്റ്; നീലേശ്വരത്തെ ഡോക്ടറുടെ 1.10 കോടി രൂപ തട്ടി; തട്ടിപ്പ് സംഘത്തിനു റിക്രൂട്ടിംഗ് ഏജൻസി ഉള്ളതായി സംശയം Read More »

13കാരിയെ പീഡിപ്പിച്ചു; 45കാരനായ ബാപ്പ അറസ്റ്റിൽ

കാസർകോട്: 13കാരിയായ മകളെ ശാരീരികമായി ഉപദ്രവിച്ച ബാപ്പയെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്‌തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. വർഷങ്ങൾക്ക് മുമ്പ് ഉത്തരേന്ത്യയിൽ നിന്നു കേരളത്തിലെത്തി താമസിച്ചു വരികയായിരുന്നു പ്രതി. പിതാവിന്റെ പീഡനം സംബന്ധിച്ച് പെൺകുട്ടി അധ്യാപികമാരോട് പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് പോക്സോ കേസെടുത്തത്.

13കാരിയെ പീഡിപ്പിച്ചു; 45കാരനായ ബാപ്പ അറസ്റ്റിൽ Read More »

സ്വത്ത് ഭാഗംവച്ചതിൽ തർക്കം, വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു; സഹോദരീപുത്രന് 31 വർഷം തടവ്

തൊടുപുഴ മുട്ടത്ത് എഴുപത്തിരണ്ടുകാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരീപുത്രനു വിവിധ വകുപ്പുകളിലായി 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി എസ്‌.എസ്‌.സീന ശിക്ഷിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി ആണു കൊല്ലപ്പെട്ടത്.2021 മാർച്ച് 31ന് ആയിരുന്നു കൊലപാതകം. സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുട്ടം തോട്ടുംകരയിലെ വീട്ടിൽവച്ച് സരോജിനിയെ സുനിൽകുമാർ മർദിച്ചു. മർദനത്തിൽ സരോജിനിയുടെ 4 വാരിയെല്ലുകൾ പൊട്ടി. തുടർന്നു

സ്വത്ത് ഭാഗംവച്ചതിൽ തർക്കം, വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു; സഹോദരീപുത്രന് 31 വർഷം തടവ് Read More »

Scroll to Top