Latest News

അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി

തിരുവനന്തപുരം: അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. ഐരാണിമുട്ടം ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടിനുവിൻ്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിൽ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. ക്രിസ്‌മസ് തലേന്ന് വീട് പൂട്ടി ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ട അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് […]

അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി Read More »

ഫോണിന്റെ EMI മുടങ്ങിയതിന് താമരശ്ശേരിയിൽ യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻറെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്‌ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്‌ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻറെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ

ഫോണിന്റെ EMI മുടങ്ങിയതിന് താമരശ്ശേരിയിൽ യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ Read More »

കാസർകോട് ഏരിയാലിൽ രണ്ടുവയസുകാരൻ കിണറിൽ വീണ് മരിച്ചു

കാസർകോട്: ഏരിയാലിൽ രണ്ടുവയസുകാരനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുളങ്കരയിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലി ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 11.30 ഓടെയാണ് സംഭവം. നാട്ടുകാർ ഉടൻ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: നുസ, നാസിം, ന്‌സമി, സൽമാൻ ഫാരീസ്

കാസർകോട് ഏരിയാലിൽ രണ്ടുവയസുകാരൻ കിണറിൽ വീണ് മരിച്ചു Read More »

പതിനേഴുകാരിയായ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു

ഷാർജ: മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതയായി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്.ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വൺ വിദ്യാർഥിയാണ്. പിതാവ് മുഹമ്മദ് സൈഫ്, മാതാവ് റുബീന സൈഫ്. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു.

പതിനേഴുകാരിയായ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു Read More »

എസ്.ഐ.ആര്‍: പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

എസ്.ഐ.ആര് കരട് വോട്ടര് പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചു തുടങ്ങി.ജനുവരി 22 വരെ എതിര്പ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാന് അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും, പരിശോധനകളും നടക്കും.പരാതികളില് വിശദമായ വാദം കേട്ട് തെറ്റുകള് തിരുത്തിയതിന് ശേഷം ഫെബ്രുവരി 21നാണ് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയില് നിന്ന് പുറത്തായവര് പുതിയ വോട്ടറായാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷ നല്കേണ്ടത് ഫോം ആറ് വഴിയാണ് . ഇവര്ക്ക് പുതിയ വോട്ടര് നമ്ബറാണ് ലഭിക്കുക. നേരത്തെ വോട്ട്

എസ്.ഐ.ആര്‍: പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ Read More »

മൈസൂരു കൊട്ടാരം കവാടത്തിനടുത്തെ സ്ഫോടനം: മരണം മൂന്നായി

മംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്‌ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.ബലൂൺ വില്‌പനക്കാരൻ യു.പി സ്വദേശി സലിം (40)സംഭവ സ്ഥലത്ത് മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്‌മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്. ബലൂൺ നിറക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു.എന്നാൽ സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം ഉണ്ടാക്കിയതെന്ന് മന്ത്രി എച്ച്.സി.ദേവപ്പ പറഞ്ഞു. സംഭവത്തിൽ

മൈസൂരു കൊട്ടാരം കവാടത്തിനടുത്തെ സ്ഫോടനം: മരണം മൂന്നായി Read More »

ബ്രേക്ക് പോയ വണ്ടിപോലെ സ്വർണം; ഇന്നും കനത്ത വില വർധന, തകർന്ന് റെക്കോർഡ്

സ്വർണവില സാധാരണക്കാരന് സ്വപ്‌നംപോലും കാണാൻ വയ്യാത്ത ഉയരത്തിലേക്ക് പറപറക്കുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും വില റെക്കോർഡ് തകർത്ത് കുത്തനെ കൂടി.ഗ്രാം വില 110 രൂപ വർധിച്ച് 12,945 രൂപയായി. 880 രൂപ മുന്നേറി 1,03,560 രൂപയാണ് പവൻവില. ഒറ്റപ്പവൻ ആഭരണം വാങ്ങാൻ ഇന്നു കേരളത്തിൽ 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്നത് സാധാരണക്കാരെ വലയ്ക്കും. വിവാഹാവശ്യത്തിന് വലിയതോതിൽ സ്വർണം വാങ്ങാൻ കൊതിച്ചിരുന്നവർക്കാണ് കൂടുതൽ നിരാശ.

ബ്രേക്ക് പോയ വണ്ടിപോലെ സ്വർണം; ഇന്നും കനത്ത വില വർധന, തകർന്ന് റെക്കോർഡ് Read More »

ശബരിമല മണ്ഡല പൂജ തുടങ്ങി

ശബരിമല: ശബരിമല മണ്ഡല പൂജ മഹോത്സവം അൽപ്പ സമയത്തിനുള്ളിൽ നടക്കും. ശബരിമലയും പരിസരവും ഭക്തസഹസ്രങ്ങളെക്കൊണ്ടു നിറഞ്ഞു. 10.10നും 11.30നുമിടയിലാണ് മണ്ഡലപൂജ. തങ്ക അങ്കി ചാർത്തിയ ധർമ്മ ശാസ്ത‌ാവിനെ ഇന്നു രാത്രി ദീപാരാധനവരെ ഭക്തജനങ്ങൾക്കു ദർശിക്കാനാവും. രാത്രി 11 മണിക്കു അടക്കുന്ന നട മകരവിളക്കു മഹോത്സവത്തിനു 30നു വീണ്ടും തുറക്കും. ഈശ്വര ചിന്തയാണ് ശാശ്വതമെന്നറിയുന്ന ഭക്തസഹസ്രങ്ങൾ അണമുറിയാതെ സന്നിധാനത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. മണ്ഡലപൂജ മഹോത്സവത്തിന് അഖിലാണ്ഡനായകനെ അണിയിക്കുന്നതിനു തങ്ക അങ്കി ഘോഷയാത്രയായി ഇന്നലെ ശബരിമലയിൽ എത്തിച്ചു. സർവ്വാഭരണ ഭൂഷിതനായ ശാസ്‌താവിനെ ഒരു

ശബരിമല മണ്ഡല പൂജ തുടങ്ങി Read More »

കേരളത്തിൽ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ് തിരഞ്ഞടുക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജില്ലാ പഞ്ചായത്തുകളിൽ കളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിശ്ചയിച്ച ഉദ്യോഗസ്ഥരുമായിരിക്കും വരണാധികാരികൾ.സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലേക്കുo,152 ബ്ലോക്ക് പഞ്ചായത്തിലേക്കും, 941 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇന്നലെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു. അതേസമയം, ത്രിതല

കേരളത്തിൽ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് Read More »

ബൈക്കിൽ ജെസിബി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർകോട്: ബൈക്കിൽ ജെസിബി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കോളിയൂർ, ഇർണടുക്കയിലെ രമേശ് ഹെർള-മല്ലിക ദമ്പതികളുടെ ഏകമകൻ ഓംകാർ ഹെർള(22)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ മൊറത്തണയിലാണ് അപകടം. കടമ്പാർ ഭാഗത്തു നിന്നു വീട്ടിലേക്ക് പോവുകയായിരുന്നു ഓംകാർ. മൊറത്തണയിൽ എത്തിയപ്പോൾ എതിർ ദിശയിൽ നിന്നു എത്തിയ ജെസിബി ബൈക്കിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അപകടം സംബന്ധിച്ച് ജെസിബി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം

ബൈക്കിൽ ജെസിബി ഇടിച്ച് യുവാവിന് ദാരുണാന്ത്യം Read More »

Scroll to Top