Latest News

മുൻ എം എൽ എ കെ കെ നാരായണൻ കുഴഞ്ഞുവീണ് മരിച്ചു

ധർമടം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ കെ നാരായണൻ (77) അന്തരിച്ചു. പെരളശേരിയിലെ എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കവെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന അദ്ദേഹം 2011ൽ ധർമടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എകെജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു.

മുൻ എം എൽ എ കെ കെ നാരായണൻ കുഴഞ്ഞുവീണ് മരിച്ചു Read More »

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസർക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ രണ്ടു പേർ ഇന്നലെ പിടിയിലായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 16കാരിയെ പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ് പെരിന്തൽമണ്ണ സ്വദേശിയായ 16 കാരി. ബസ് കയറി നേരെയെത്തിയത് കോഴിക്കോട് നഗരത്തിലായിരുന്നു. ബീച്ചിൽ

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു Read More »

കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദ്ദനൻ്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. വ്യൂ പോയിന്റ്റിൽനിന്നുള്ള വീഴ്‌ചയ്ക്കിടെ ജിതിൻ്റെ കഴുത്തിൽ കമ്പ് തറച്ചുകയറി. ഗുരുതരാവസ്‌ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിൻ്റിൽനിന്ന് യുവാവ് വീണതായി പൊലീസിനു വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു

കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു Read More »

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവർത്തകരും സിനിമാപ്രവർത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാൽ സംസാരിച്ചിട്ടുണ്ട്. 89-ാം പിറന്നാൾ ദിനത്തിൽ

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു Read More »

ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കിട്ടിയത്. ക്ഷേത്ര ദർശനത്തിന് എത്തിയവരാണ് കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. ഇത് കേട്ട് ഓടിച്ചെന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്. പെൺകുഞ്ഞ് ആയതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി Read More »

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി Read More »

ചപ്പാത്തി, ബിരിയാണി വില്‍പന; ചീമേനി തുറന്ന ജയിലിന് 22 കോടിയുടെ വരുമാനം

ചപ്പാത്തി, ബിരിയാണി വില്‍പനയിലൂടെ ചീമേനി തുറന്ന ജയില്‍ സ്വന്തമാക്കിയത് 22 കോടി രൂപയുടെ വരുമാനം. ഇതില്‍ 3 കോടി രൂപ ലാഭമായി ജയിലിന് ലഭിച്ചു. ഇതിന് പുറമേ ജയിലിലെ കൃഷി തോട്ടത്തില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ ജയിലിന്റെ ഭക്ഷ്യ സുരക്ഷയും ഉറപ്പ് വരുത്തുകയാണ്. 2013ല്‍ തുടക്കം കുറിച്ച ഭക്ഷ്യ യൂണിറ്റ് 12 വര്‍ഷം പിന്നിടുമ്പോഴാണ് ഈ മുന്നേറ്റം.

ചപ്പാത്തി, ബിരിയാണി വില്‍പന; ചീമേനി തുറന്ന ജയിലിന് 22 കോടിയുടെ വരുമാനം Read More »

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്. പോലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും വനം വകുപ്പിൻറെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ ഉൾ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, മർദനമേറ്റത് ഏഴാം ക്ലാസുകാരന്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ചേട്ടന്റെ സുഹൃത്താണ് മർദിച്ചത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നെഞ്ചിനും മുഖത്തും പരുക്ക്. ചെരുപ്പ് മാറിയിട്ടതിനാണ് മർദിച്ചത്. ആദിവാസി വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ചേട്ടൻ്റെ അടുത്തേക്ക് വീട്ടിൽ എത്തിയപ്പോഴായിരുന്നു ചെരുപ്പ് മാറിയിട്ടത്, തുടർന്നായിരുന്നു മർദ്ദനം. തുടർന്ന് അമ്മ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, മർദനമേറ്റത് ഏഴാം ക്ലാസുകാരന് Read More »

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്‌റ്റിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിനെയാണ് എസ്ഐടി അറസ്‌റ്റ് ചെയ്തത്. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ.വിജയകുമാർ. കെ.പി.ശങ്കർദാസിനെയും എൻ.വിജയകുമാറിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്ഐടി നോട്ടിസ് നൽകിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. മുൻകൂർ ജാമ്യഹർജി കൊല്ലം കോടതിയിൽ വിജയകുമാർ നൽകിയിരുന്നെങ്കിലും എസ്ഐടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.ഉദ്യോഗസ്ഥരാണ് സ്വർണപാളിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തിയിരുന്നതെന്നും ബോർഡ് അംഗമായ തനിക്ക് അതിൽ പങ്കില്ലെന്നുമാണ് വിജയകുമാർ മുൻപ് പറഞ്ഞിരുന്നത്. സിപിഎം നേതാവ്

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്‌റ്റിൽ Read More »

Scroll to Top