Latest News

പാർട്ടി ഓഫീസിൽ സിപിഐഎം നേതാവ് ജീവനൊടുക്കിയ നിലയിൽ

കൊച്ചി: ഉദയംപേരൂരിൽ സിപിഐഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷനെയാണ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ലോക്കൽ കമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള വായനാ മുറിയിൽ ഇന്നലെ വൈകീട്ട് അദ്ദേഹം എത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നങ്ങൾ പങ്കജാക്ഷൻ നേരിട്ടിരുന്നതായും പാർട്ടിയുമായി പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും സിപിഐഎം ഏരിയ നേതൃത്വം […]

പാർട്ടി ഓഫീസിൽ സിപിഐഎം നേതാവ് ജീവനൊടുക്കിയ നിലയിൽ Read More »

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്ക്

നീലേശ്വരം സ്വദേശി ബെന്നിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ന് കമ്പല്ലൂർ നെടുങ്കല്ല് പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.സുജിൻ ജോസഫ് പാണത്തൂർ, ജിൻസി പയ്യാവൂർ, ആൽബിൻ, മാർവൽ , റിജിൽ, സാവിയോ എന്നിവരാണ് കാറിലുണ്ടായത്. റോഡിൻ്റെ കൈവരി തകർത്ത് കുഴിയിലേക്ക് മറിഞ്ഞ കാർ പൂർണ്ണമായും തകർന്നു. പെരിങ്ങോം അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം എത്തി ഉള്ളിൽ കുടുങ്ങിയ ആളെ പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ ശിവദാസൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്ക് Read More »

പരിയാരത്ത് അങ്കനവാടി ജീവനക്കാരെ മർദ്ദിച്ചു കുട്ടിയെ കാറിൽ കടത്താൻ ശ്രമം

പരിയാരം: അങ്കൺവാടി ജീവനക്കാരെ മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാൻ ശ്രമിച്ച പിതാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.സംഭവത്തിൽ അങ്കൺവാടി ഹെൽപ്പർ കണാരംവയൽ കരക്കിൽ വീട്ടിൽ കെ.പ്രമീളക്ക്(57)പരിക്കേറ്റു.ഇവരെ കൈകൊണ്ട് മർദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.കണ്ണംകൈയിലെ നിയാസിന്റെ പേരിൽ പോലീസ് കേസെടുത്തു.കണാരംവയലിലെ അങ്കണവാടിയിൽ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.നിയാസും ഭാര്യയും വേർപിരിഞ്ഞു താമസിക്കുകയാണ്.കുട്ടിയെ അങ്കണവാടിയിൽ ചേർക്കുമ്പോൾതന്നെ പിതാവ് വന്നാൽ കൊടുക്കരുതെന്ന് നിർദ്ദേശിച്ചിരുന്നതിനാൽ വർക്കറായ പെരുമ്പടവ് സ്വദേശിനി തങ്കമണിയും ഹെൽപ്പർ പ്രമീളയും ജാഗ്രത പുലർത്തിയിരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് ഒരുമണിയോടെ കുട്ടികളെ ഉറങ്ങാനായി കിടത്തിയിരുന്നു.പ്രമീള

പരിയാരത്ത് അങ്കനവാടി ജീവനക്കാരെ മർദ്ദിച്ചു കുട്ടിയെ കാറിൽ കടത്താൻ ശ്രമം Read More »

ശബരീശനെ വണങ്ങാൻ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ; മനംനിറച്ച് അയ്യപ്പദർശനം

പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്‌ച ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തി. ദേവസ്വം ബോർഡിൻ്റെ ഗൂർഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററിൽ ഇറങ്ങി. തുടർന്ന് റോഡുമാർഗം രണ്ടുമണിക്കൂറോളം യാത്രചെയ്‌ത് പമ്പയിലെത്തുകയായിരുന്നു. തുടർന്ന് പമ്പാ സ്‌നാനം നടത്തി കെട്ടുനിറച്ച് മലകയറി. നേരത്തേ ട്രയൽ റൺ നടത്തിയ ആറോളം പ്രത്യേക ഗൂർഖ വാഹനങ്ങളിലാണ് സന്നിധാനത്തെത്തിയത്. എമർജൻസി സർവീസായി കടന്നുപോകുന്ന സ്വാമി അയ്യപ്പൻ റോഡുവഴിയാണ് പുറപ്പെട്ടത്. കൊടും വളവുകളും കയറ്റങ്ങളും നിറഞ്ഞ വഴിയിലൂടെ

ശബരീശനെ വണങ്ങാൻ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ; മനംനിറച്ച് അയ്യപ്പദർശനം Read More »

വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ പാറക്കണ്ടി ബിവറെജസ് ഔട്ട്ലെറ്റിന് സമീപം കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെയാണ് (50) ഇന്നലെ രാവിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്‌റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ ശശി എന്നയാളെ കസ്‌റ്റഡിയിലെടുത്തു.രാത്രിയിൽ ശെൽവിയെ ഇയാളോടൊപ്പം കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ ആക്രി ശേഖരിച്ച് വിൽക്കുന്നയാളായിരുന്നു ഷെൽവി.

വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്‌റ്റഡിയിൽ Read More »

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് MDMA പിടികൂടിയ സംഭവം; വിശദ അന്വേഷണത്തിന് പൊലീസ് വിദേശത്തേക്ക്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ലഹരിക്കടത്ത് കണ്ണികളെ പിടികൂടാൻ പൊലീസ് വിദേശത്തേക്ക്. വിദേശത്തുള്ള വിതരണക്കാരെ കണ്ടത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് മലപ്പുറം എസ്‌പി ആർ വിശ്വനാഥ് പറഞ്ഞു.മുൻപത്തെ ലഹരി കേസുകളിൽ ഉൾപ്പെട്ടവർ ഇപ്പോഴും വിദേശത്ത് തുടരുന്നവരുണ്ടെന്നും അവർക്കെതിരെ ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്‌പി അറിയിച്ചു. അവർക്കെതിരെ ഇന്റർപോൾ മുഖാന്തരമുള്ള കോർണർ നോട്ടീസുകൾ നൽകും. അതിൽ മലയാളികൾ ഉൾപ്പെടെയുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് വിതരണം ചെയുന്നുണ്ടെന്നും ചിലയാളുകളുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഒരു വിട്ടുവീഴ്ചയുമില്ലാത്ത

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് MDMA പിടികൂടിയ സംഭവം; വിശദ അന്വേഷണത്തിന് പൊലീസ് വിദേശത്തേക്ക് Read More »

കോതമംഗലത്ത് 82കാരിയുടെ മാല പൊട്ടിച്ചോടിയ സംഭവം; ബംഗാൾ സ്വദേശി പിടിയിൽ; സ്ഥിരം മോഷ്‌ടാവെന്ന് പൊലീസ്

കൊച്ചി: കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി ഹസ്‌മത്താണ് പിടിയിലായത്. കോതമംഗലം പൊലീസാണ് പിടികൂടിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബംഗാളിലെ സ്ഥിര മോഷ്ടാവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പാണ് ഹസ്മത്ത് കേരളത്തിൽ എത്തിയത്. ഇയാൾ എറണാകുളത്ത് നടത്തിയ മറ്റ് മോഷണങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെയാണ് കോതമംഗലത്ത് വയോധികയുടെ മാല പ്രതി പൊട്ടിച്ചോടിയത്. 82 വയസ്സുള്ള ഏലിയാമ്മയുടെ മാലയാണ് യുവാവ് വീട്ടുമുറ്റത്തുവെച്ച് മോഷ്ടിച്ചത്. പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞാണ് മോഷ്‌ടാവ് വീടിനകത്തായിരുന്ന ഏലിയാമ്മയെ പുറത്തിറക്കിയത്. പറമ്പിലേക്ക്

കോതമംഗലത്ത് 82കാരിയുടെ മാല പൊട്ടിച്ചോടിയ സംഭവം; ബംഗാൾ സ്വദേശി പിടിയിൽ; സ്ഥിരം മോഷ്‌ടാവെന്ന് പൊലീസ് Read More »

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടറിൻ്റെ ടയർ കോൺക്രീറ്റിൽ താഴ്ന്നു‌; പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളിനീക്കി

പത്തനംതിട്ട രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്ന്നത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റി. ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്. രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റർ നിലയ്ക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു.11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന്

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടറിൻ്റെ ടയർ കോൺക്രീറ്റിൽ താഴ്ന്നു‌; പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളിനീക്കി Read More »

മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. അതിശക്തമഴ സാധ്യതയ്ക്ക് പിന്നാലെ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. നാല് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.ഇടുക്കിയിൽ വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്

മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More »

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം

തിരുവനന്തപുരം സംസ്‌ഥാനത്ത് അമീബിക് മസിഷ്ക ജ്വരംബാധിച്ച് ഒരാൾ കൂടി മരിച്ചു. പോത്തൻകോട് സ്വദേശിയായ 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂർ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു. ഇന്നലെ സംസ്ഥഥാനത്തു നാലു പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോത്തൻകോട് സ്വദേശിനി ദിവസങ്ങൾക്കു മുൻപ് പനിയെ തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്‌ഛിച്ചതിനെ തുടർന്ന് എസ്‌യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം Read More »

Scroll to Top