ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം
കോട്ടയം: സംഘർഷം രൂക്ഷമായിരിക്കുന്ന ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കണമെന്ന് വീട്ടുകാർ മുഖ്യമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇറാനിലെ കെർമാനിലാണ് വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുള്ളത്. ഇറാനിലെ കെർമൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ എംബിഎസ്എസ് ഒന്നാം വർഷവും രണ്ടാം വർഷവും പഠിക്കുന്നവരാണ് വിദ്യാർത്ഥികളിലേറെയും. വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തെ തുടർന്ന് അധികൃതർ വിദ്യാർത്ഥികളോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ കുടുംബവുമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്നും കോട്ടയം […]









