Latest News

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;17 വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. തൃശൂർ കൊടകര എംബിഎ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്. ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്ക് […]

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;17 വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം Read More »

പാനൂരിൽ സ്‌കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്യൂൺ മരിച്ച നിലയിൽ. പാനൂർ സ്വദേശി ഷിബിൻ (35) ആണ് മരിച്ചത്. കെട്ടിടത്തിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തുടർന്ന് സ്‌കൂൾ വിട്ടു. ഷിബിൻ ബി എൽ ഒ ആണെന്നും പറയപ്പെടുന്നുണ്ട്. വിവരമറിഞ്ഞ് പാനൂർ പൊലീസ് സ്ഥലത്തെത്തി.

പാനൂരിൽ സ്‌കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു. Read More »

’14കാരിയെ കയ്യുംകാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു, ആളില്ലാ സ്ഥലമായതിനാൽ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി’

മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരൻ മൊഴി നൽകി. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആൺകുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരൻ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. അതേസമയം കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഒറ്റക്ക് ഒരാൾക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ

’14കാരിയെ കയ്യുംകാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു, ആളില്ലാ സ്ഥലമായതിനാൽ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി’ Read More »

ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെവിട്ടു

തിരുവനന്തപുരം: ആൽത്തറ വിനീഷ് കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.2009 ജൂൺ 1ന് തിരുവനന്തപുരം നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് മീറ്ററുകൾ മാത്രം അകലെ വെച്ച് ഗുണ്ടാ നേതാവായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കൊലപാതകമടക്കം ഓട്ടേറെ കേസുകളിൽ പ്രതിയായിരുന്നു ആൽത്തറ അനീഷ്. നഗരമധ്യത്തിൽ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനുസമീപം ബൈക്കിൽ പോകുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കുപേക്ഷിച്ച്

ആൽത്തറ വിനീഷ് കൊലക്കേസ്; കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെവിട്ടു Read More »

കരുവാരക്കുണ്ടിൽ 14കാരിയെ കൊലപ്പെടുത്തിയ സംഭവം: 16കാരൻ കുറ്റം സമ്മതിച്ചു

മലപ്പുറം: കരുവാരക്കുണ്ടിൽ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം കാണിച്ച് കൊടുത്ത 16കാരൻ കുറ്റക്കാരൻ. പ്ലസ് വൺ വിദ്യാർത്ഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് 16കാരൻ കുറ്റം സമ്മതിച്ചത്. കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു.കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ

കരുവാരക്കുണ്ടിൽ 14കാരിയെ കൊലപ്പെടുത്തിയ സംഭവം: 16കാരൻ കുറ്റം സമ്മതിച്ചു Read More »

അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന ജീവികളെ വഴിയില്‍ തള്ളിയാല്‍ ഇനി ഉടമയ്ക്ക് പണികിട്ടും

ഉത്തരവാദിത്വമുള്ള ഉടമസ്ഥാവകാശമെന്ന വകുപ്പ് പഞ്ചായത്ത് രാജ് – മുനിസിപ്പാലിറ്റി നിയമത്തില്‍ ഉടന്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനാവശ്യമായ നിയമഭേദഗതികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നടപടി തുടങ്ങി. പോറ്റാന്‍ കഴിയാതെയും അനുസരണക്കേട്, രോഗങ്ങള്‍, അവശത എന്നിവയുടെ പേരിലുമാണ് നായ്ക്കളുള്‍പ്പെടെയുള്ള അരുമകളെ വഴിയില്‍ ഉപേക്ഷിക്കുന്നത്.മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുകയെന്നതാണ് ആദ്യപടി. നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിബന്ധന നിലവില്‍ ഉണ്ടെങ്കിലും പേവിഷ പ്രതിരോധത്തിന്റേതുള്‍പ്പെടെ വാക്‌സിനുകള്‍ നല്‍കിയും മൃഗഡോക്ടറുടെ സാക്ഷ്യപത്രം അടക്കമുള്ള രേഖകള്‍ ഹാജരാക്കിയും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന്

അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന ജീവികളെ വഴിയില്‍ തള്ളിയാല്‍ ഇനി ഉടമയ്ക്ക് പണികിട്ടും Read More »

കൊല്ലത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്ഛനും ചേട്ടനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. സന്തോഷ് മാനസിക രോഗിയാണ്. അച്ഛൻ രാമകൃഷ്‌ണൻ, സഹോദരൻ സനൽ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്ഛനും ചേട്ടനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി Read More »

കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയിൽ. ബീച്ചിൽ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിൻ്റെ പിടിയിലായത്.ഇന്ന് രാവിലെയാണ് യുവാവ് പിടിയിലായത്. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയിൽ പെട്ട ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കഞ്ചാവ് ഉണക്കാൻ ഇട്ട് ഉറങ്ങി പോകുകയായിരുന്നു. നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണ് എന്ന് കണ്ടെത്തിയത്. 370 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.കർണാടകയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോട് വിവിധ

കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ Read More »

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയിൽ വിജിലൻസ് പരിശോധന

ശബരിമലയിൽ അഭിഷേകം ചെയ്‌ത നെയ് വിൽപ്പനയിലെ ക്രമക്കേടിൽ സന്നിധാനത്തു പരിശോധന. വിജിലൻസ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളിൽ പരിശോധന. കൗണ്ടറുകളിൽ ഉൾപ്പടെ രേഖകൾ പരിശോധിക്കുന്നുണ്ട്. ശബരിമലയിൽ ആടിയ ശിഷ്‌ടം നെയ്യിന്റെ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ട‌ർക്ക്ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.അന്വേഷണ

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയിൽ വിജിലൻസ് പരിശോധന Read More »

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം

കോട്ടയം: സംഘർഷം രൂക്ഷമായിരിക്കുന്ന ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കണമെന്ന് വീട്ടുകാർ മുഖ്യമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇറാനിലെ കെർമാനിലാണ് വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുള്ളത്. ഇറാനിലെ കെർമൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ എംബിഎസ്എസ് ഒന്നാം വർഷവും രണ്ടാം വർഷവും പഠിക്കുന്നവരാണ് വിദ്യാർത്ഥികളിലേറെയും. വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തെ തുടർന്ന് അധികൃതർ വിദ്യാർത്ഥികളോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ കുടുംബവുമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്നും കോട്ടയം

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം Read More »

Scroll to Top