മൂത്തേടത്ത് 14കാരിക്കെതിരെ ലൈംഗികാതിക്രമം; 38കാരനായ തവനൂർ സ്വദേശിക്ക് 10 വർഷം തടവും 20000 രൂപ പിഴയും ശിക്ഷ
മലപ്പുറം: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 38കാരന് പത്ത് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടൻ സുനിൽദാസിനെതിരെയാണ് നിലമ്പൂർ അതിവേഗ പോക്‌സ് കോടതി ജഡ്ഡി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. എടക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. അനീഷ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് […]









