പുതുവത്സരാഘോഷം അതിരു വിട്ടാൽ പണി കിട്ടും; കർശന നിർദ്ദേശങ്ങളുമായി പൊലീസ്, ബേക്കലിൽ കനത്ത സുരക്ഷ
കാസർകോട്: പുതുവത്സരാഘോഷം അതിരുവിട്ടാൽ കർശന നടപടിയെടുക്കാൻ തീരുമാനം. ആഘോഷങ്ങൾ ഏതു തരത്തിലായിരിക്കണം നടത്തണമെന്നത് സംബന്ധിച്ച് പൊലീസ് സംസ്ഥാന തലത്തിൽ മാർഗ്ഗരേഖ പുറത്തിറക്കി. ആഘോഷത്തിൻ്റെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്താൻ പാടില്ല, മതിയായ വെളിച്ച സൗകര്യം ഉള്ള സ്ഥലങ്ങളിൽ മാത്രമേ ആഘോഷങ്ങൾ അനുവദിക്കു. ബാർ ഹോട്ടലുകൾ, റസ്‌റ്റോറൻറുകൾ, റിസോർട്ടുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡിജെ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം വിളമ്പുകയാണെങ്കിൽ പ്രത്യേക ലൈസൻസ് […]









