Latest News

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയിൽ നിലനിർത്തിയ ഇളവുകൾ പിൻവലിച്ചു

അധ്യാപക നിയമനത്തിൽ കെ-ടെറ്റ് യോഗ്യത പരീക്ഷയിൽ നിലനിർത്തിയ ഇളവുകൾ പിൻവലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫിൽ, പിഎച്ച്ഡി നേടിയവർക്ക് ഇളവുകൾ നൽകിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചത്. സുപ്രീംകോടതി വിധി അവഗണിച്ച് ഇളവ് നിലനിർത്തിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പിഴവ് തിരുത്തി സർക്കാർ ഉത്തരവ് ഇറക്കിയത്.അധ്യാപകർക്കുള്ള യോഗ്യത പരീക്ഷയായ കെ-ടെറ്റ് വിജയിച്ചാൽ മാത്രമെ ഇനി സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിൽ അധ്യാപക നിയമനം ലഭിക്കു. ഒടുവിൽ സുപ്രീംകോടതി വിധി അംഗീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായി. എം.എഡ്, സെറ്റ്, നെറ്റ്, […]

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയിൽ നിലനിർത്തിയ ഇളവുകൾ പിൻവലിച്ചു Read More »

കാസർകോട് നഗരത്തിലെ ലോട്ടറി സ്റ്റാളിന് തീപിടിച്ചു; ഫോട്ടോസ്റ്റാറ്റ് കടയിലേക്കും തീ പടർന്നു

കാസർകോട്: കാസർകോട് പഴയ സ്റ്റാൻഡിലെ താലൂക്ക് ഓഫീസിന് മുന്നിലുള്ള ലോട്ടറി സ്റ്റാളിനും സമീപത്തെ ഫോട്ടോ സ്റ്റാറ്റ് കടയ്ക്കും തീപിടിച്ചു. വ്യാഴാഴ്‌ച അർധ രാത്രി 12 ഓടെയാണ് സംഭവം. ലോട്ടറി സ്റ്റാളിൽ തീപടരുന്നത് കണ്ട നാട്ടുകാർ അന്ഗിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി തീയണച്ചെങ്കിലും ലോട്ടറി സ്റ്റാൾ പൂർണമായും കത്തിയിരുന്നു സമീപത്തെ ലയൺസ് കമ്മ്യൂണിക്കേഷൻ എന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ മെഷീനുകളും ടൈപ്പ് റൈറ്റിങ് മെഷിനും മറ്റ് ഉപകരണങ്ങളും കത്തിയിരുന്നു. കല്ലങ്കൈ സ്വദേശി ഡികെ പണ്ഡിറ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കട. എങ്ങനെയാണ്

കാസർകോട് നഗരത്തിലെ ലോട്ടറി സ്റ്റാളിന് തീപിടിച്ചു; ഫോട്ടോസ്റ്റാറ്റ് കടയിലേക്കും തീ പടർന്നു Read More »

LSS-USS സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പേര് മാറ്റി സര്‍ക്കാര്‍; മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്ന് വിമര്‍ശനം

സംസ്ഥാനത്തെ എല്‍എസ്എസ് -യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സര്‍ക്കാര്‍. സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകള്‍ നടക്കുക. എല്‍എസ്എസ് പരീക്ഷ ഇനി മുതല്‍ സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ് എല്‍ പിയെന്നും യുഎസ്എസ് പരീക്ഷ സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ് യു പി എന്നും ആക്കി. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ 60 ശതമാനം മാര്‍ക്ക് എന്നത് മാറ്റി കട്ട് ഓഫ് മാര്‍ക്ക് എന്ന തരത്തില്‍ ആക്കാനാണ് തീരുമാനം. സി എം കിസ്ഡ്

LSS-USS സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പേര് മാറ്റി സര്‍ക്കാര്‍; മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്ന് വിമര്‍ശനം Read More »

ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 9 ന് ചുമതലയേൽക്കും

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സൗമെൻ സെന്നിനെ നിയമിച്ചു. ജനുവരി ഒമ്പതിന് ചുമതലയേൽക്കും. നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ഇദ്ദേഹം. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ ചുമതലയേൽക്കുന്നത്. 2027 ജൂലൈ 27 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991 ലാണ് അഭിഭാഷകനായത്. 2011 ഏപ്രിൽ 13 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായി. ഇക്കഴിഞ്ഞ

ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 9 ന് ചുമതലയേൽക്കും Read More »

മദ്യപര്‍ എത്തുന്നത് തടയേണ്ടത് റെയില്‍വേ; ഔട് ലെറ്റുകള്‍ മാറ്റണമെന്ന ആവശ്യം തള്ളി ബെവ്‌കോ

റെയില്‍വേ സ്റ്റേഷനുകളുടെ 500 മീറ്റര്‍ ദൂര പരിധിയില്‍നിന്നും ബെവ്‌കോ ഔട്ലെറ്റുകള്‍ മാറ്റണമെന്ന റെയില്‍വേയുടെ ആവശ്യം തള്ളി ബീവറേജസ് കോര്‍പ്പറേഷന്‍. മദ്യപര്‍ റെയില്‍വേ പരിസരത്ത് കയറുന്നത് തടയേണ്ടത് റെയില്‍വേ ആണെന്ന് ബെവ്കോ നിലപാടെടുത്തു. സ്റ്റേഷന്‍ പരിസരത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ ഉള്ളതിനാലാണ് മദ്യപര്‍ ട്രെയിനില്‍ കയറുന്നതെന്നും 17 ബെവ്കോ ഒട്ട്ലെറ്റുകള്‍ മാറ്റണമെന്നായിരുന്നു റെയില്‍വേയുടെ ആവശ്യം. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ബെവ്‌കോ തയ്യാറായില്ല. യാത്രക്കാര്‍ ട്രെയിനില്‍ മദ്യപിച്ച് അക്രമമുണ്ടാക്കുന്നതിനെതിരെയാണ് ബിറേജസ് കോര്‍പ്പറേഷന് റെയില്‍വെ കത്ത് അയച്ചത്. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍നിന്ന്

മദ്യപര്‍ എത്തുന്നത് തടയേണ്ടത് റെയില്‍വേ; ഔട് ലെറ്റുകള്‍ മാറ്റണമെന്ന ആവശ്യം തള്ളി ബെവ്‌കോ Read More »

പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം: കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527യിൽ ക്ലീറ്റസിന്റെയും ജസ്‌പിനിൻ്റെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് രണ്ടരയോടെ അനീഷിനെ കാണാതാവുകയായിരുന്നു. ഭാര്യ കരഞ്ഞ് വിളിച്ചതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ മൂന്നരയോടെ വലിയതുറ പാലത്തിന് സമീപം കുളിക്കുന്നവരുടെ കാലിൽ എന്തോ തട്ടിയെന്ന സംശയത്തിൽ നടത്തിയ തെരച്ചിലിലാണ് അനീഷിനെ കണ്ടെത്തിയത്. തുടർന്ന് സമീപത്തുണ്ടായിരുന്നവർ

പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു Read More »

പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഇക്കുറി ഒന്നും രണ്ടും ‘തൂക്കി’ കൊച്ചി

തിരുവനന്തപുരം പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ 31ൻ്റെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വിൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്‌ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി.വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്‌സാണ്

പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഇക്കുറി ഒന്നും രണ്ടും ‘തൂക്കി’ കൊച്ചി Read More »

4 യുവാക്കൾക്ക് ഭക്ഷണം വൈകി; 25 പേരെത്തി ഹോട്ടൽ അടിച്ചുതകർത്തു

കാസർകോട്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. യുവാക്കളുടെ മർദനത്തിൽ ഇതര സംസ്‌ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കു പരുക്കേറ്റു. ബുധനാഴ്‌ച വൈകിട്ട് തൃക്കരിപ്പൂരിലെ ‘പോക്കോപ്’ ഹോട്ടലിലാണ് സംഭവം. ഇവിടെ നാല് യുവാക്കൾ ഭക്ഷണം കഴിക്കാനെത്തി. എന്നാൽ ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്‌നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു.ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി യുവാക്കളെ കസ്‌റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ചശേഷം വിട്ടയച്ചു. ഇതിനു പിന്നാലെയാണ് ഇരുപത്തിയഞ്ചോളം

4 യുവാക്കൾക്ക് ഭക്ഷണം വൈകി; 25 പേരെത്തി ഹോട്ടൽ അടിച്ചുതകർത്തു Read More »

പുതുവർഷത്തിൽ ഇരുട്ടടി; എൽപിജി വില 111 രൂപകൂടി

19 കിലോ ഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച് എണ്ണ കമ്പനികൾ. 111 രൂപയാണ് ജനുവരി ഒന്നിന് വർധിപ്പിച്ചത്. വില വർധനവ് വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമാണ്, വീട്ടാവശ്യങ്ങൾക്കുള്ള സിലണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതിയ തീരുമാനത്തോടെ ഹോട്ടലുകൾ, റസ്‌റ്റോറൻ്റ്, കാറ്ററിങ് സർവീസ് അടക്കമുള്ള മേഖലകളിൽ പ്രവർത്തന ചെലവ് ഉയരും. പുതുക്കിയ നിരക്കോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1691.50 രൂപയായി. നേരത്തെ 1580.50 രൂപയായിരുന്നു വില. കൊച്ചിയിൽ വില 1,698 രൂപയായി. നേരത്തെ 1587

പുതുവർഷത്തിൽ ഇരുട്ടടി; എൽപിജി വില 111 രൂപകൂടി Read More »

വീടു കുത്തിത്തുറന്ന് 10 പവൻ സ്വർണ്ണവും 10,000 രൂപയും കവർന്ന കേസ്; വിവാഹ തട്ടിപ്പ് വീരനായ നവാസ് അറസ്റ്റിൽ

കണ്ണൂർ:മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും 10,000രൂപയും കവർച്ച ചെയ്ത കേസിൽ മധ്യവയസ്ക‌ൻ അറസ്റ്റിൽ. കൊല്ലം സ്വദേശിയും പാലക്കാട് അലനെല്ലൂർ വട്ടമനപുരത്ത് താമസക്കാരനുമായ കൊളത്തനോടൻ ഹൗസിൽ എം. നവാസ് (55) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി: എം.പി ആസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ മട്ടന്നൂർ എസ്.ഐ സി.പി ലിനേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. എടയന്നൂർ തെരൂർ പൗർണമിയിലെ ടി. നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. 21ന് രാവിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയ നാരായണനും

വീടു കുത്തിത്തുറന്ന് 10 പവൻ സ്വർണ്ണവും 10,000 രൂപയും കവർന്ന കേസ്; വിവാഹ തട്ടിപ്പ് വീരനായ നവാസ് അറസ്റ്റിൽ Read More »

Scroll to Top