Latest News

സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

പാലാ: വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെ തൊടുപുഴ – പാലാ റോഡിൽ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്നാറിൽ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികൾ മൂന്ന് ബസ്സുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക് Read More »

ആലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട; പൊലീസ് അന്വേഷണം തുട‌ങ്ങി

ആലപ്പുഴ: എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ ബാഗിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവ. വിദ്യാർത്ഥികൾ ലഹരി വസ്‌തുക്കൾ ഉപയോഗിക്കുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ട്യൂഷനു പോയപ്പോൾ ഒരു പറമ്പിൽ നിന്നാണ് വെടിയുണ്ടകൾ വീണു കിട്ടിയതെന്നാണ് വിദ്യാർത്ഥി പൊലീസിനു നൽകിയ മൊഴി. ഇതു ശരിയാണോയെന്നു പരിശോധിച്ചു വരികയാണ് പൊലീസ്.

ആലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട; പൊലീസ് അന്വേഷണം തുട‌ങ്ങി Read More »

ചെറുപുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു.

KSEB ഓഫീസിന് സമീപം മലയോര ഹൈവേയിലാണ് സംഭവം. പക്കാത്തിക്കാട് സ്വദേശികളായ ജോസഫും കുടുംബവുംസഞ്ചരിച്ച കാറാണ് കത്തിയത്. ആളപായമില്ല. പെരിങ്ങോം ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

ചെറുപുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. Read More »

നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; കയ്യോടെ പൊക്കി എക്സൈസ്

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ 30 ലിറ്റർ മദ്യം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സംഭവത്തിൽ നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ(65) പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്.

നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; കയ്യോടെ പൊക്കി എക്സൈസ് Read More »

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം വിളംമ്പര ജാഥ നടത്തി

മഞ്ചേശ്വരം :ലോക ഭിന്നശേഷി വാരാചരണത്തിന്റെയും ദിനാചരണത്തിൻ്റെയും പ്രചരണ ഭാഗമായി വിളമ്പര ജാഥ സംഘടിപ്പിച്ചു സമഗ്ര ശിക്ഷ കേരള ബി ആർ സി മഞ്ചേശരത്തിന്റെ നേതൃത്വത്തിൽ വിളമ്പരജാഥ നടന്നു പരിപാടി യുടെ ഉദ്ഘാടനം മഞ്ചേശരം ബി പി സി ശ്രീ മതി സുമാദേവി നിർവഹിച്ചു എസ് എസ് ബി എ യു പി എസ് ഐല സ്കൂളിലെ കുട്ടികളുടെ ബാൻഡ് മേളത്തോടെ ആണ് വിളമ്പര ജാഥ ആരംഭിച്ചത് 80ഓളം കുട്ടികളും അധ്യാപകരും പരിപാടി യിൽ പങ്കെടുത്തു എസ് എസ്

ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം വിളംമ്പര ജാഥ നടത്തി Read More »

ഡിസംബറിലെ വൈദ്യുതി ബില്‍ കുറയും

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഗണ്യമായി കുറയുമെന്ന്  കെഎസ്ഇബി. സെപ്റ്റംബര്‍- നവംബര്‍ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സര്‍ചാര്‍ജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തില്‍ ഒരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് 8 പൈസയുമായി ഇന്ധന സര്‍ചാര്‍ജ് കുറയുമെന്നു കെഎസ്ഇബി അറിയിച്ചു. സര്‍ചാര്‍ജ് പരിധി എടുത്തു കളഞ്ഞതോടെ സര്‍ചാര്‍ജ് ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു മുന്‍നിര്‍ത്തി വൈദ്യുതി മന്ത്രിയുടെ ഓഫീസാണ്

ഡിസംബറിലെ വൈദ്യുതി ബില്‍ കുറയും Read More »

രണ്ട് വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിൽ; രണ്ടാഴ്‌ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ ആണികൾ കണ്ടെടുത്തു

കൊച്ചി: ഇന്ന് മൂക്കുത്തി ധരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ മൂക്കുത്തി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നത്. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് അമൃത ആശുപത്രിയിലെ ഇൻ്റർവെൻഷൻ പൾമനോളജി വിഭാഗം മൂക്കുത്തിയുടെ ആണി നീക്കം ചെയ്‌തത്. വിദേശയാത്രയ്ക്കുള്ള വിസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണിയുള്ളത് കണ്ടെത്തിയത്. ആരോഗ്യപരിശോധനയുടെ ഭാഗമായി എക്‌സ്‌റേ എടുത്തപ്പോൾ 52 കാരിയായ മറ്റൊരു സ്ത്രീയുടെ ശ്വാസകോശത്തിലും ആണി കണ്ടെത്തി. ഇതിൽ

രണ്ട് വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിൽ; രണ്ടാഴ്‌ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ ആണികൾ കണ്ടെടുത്തു Read More »

സംസ്ഥാനത്ത് പിടിവിട്ട് എലിപ്പനി; രോഗികൾ 5000 കടന്നു

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതർ എന്നാണ് റിപ്പോർട്ടുകൾ. 356 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സർക്കാർ ആശുപത്രികളിലെ കണക്കുകളാണിത്.പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വർഷം മരിച്ച 386 പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കയിലാണ് ആരോഗ്യവകുപ്പും പൊതുജനങ്ങളും. മണ്ണിൽ എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള

സംസ്ഥാനത്ത് പിടിവിട്ട് എലിപ്പനി; രോഗികൾ 5000 കടന്നു Read More »

തട്ടിപ്പുകൾ ഇനി എളുപ്പത്തിൽ പിടിക്കപ്പെടും! രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ആപ്പിൾ, സാംസങ്, വിവോ, ഓപ്പോ എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ സ്‌മാർട്ട് ഫോൺ കമ്പനികളും സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്ലിക്കേഷനായ സഞ്ചാർ സാഥി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് പ്രകാരം, സ്‌മാർട്ട് ഫോൺ കമ്പനികൾക്ക് ഇത് പാലിക്കാൻ 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അത് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത വിധത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും

തട്ടിപ്പുകൾ ഇനി എളുപ്പത്തിൽ പിടിക്കപ്പെടും! രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ Read More »

Scroll to Top