Latest News

പ്രതീക്ഷയുടെ ചൂളംവിളി? ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾക്ക് ജീവൻ വെയ്ക്കുന്നു? മരവിപ്പിച്ച നടപടി റദ്ദാക്കി

കൊച്ചി: കേരളത്തിൻ്റെ സ്വപ്‌ന പദ്ധതികളായ ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി. റെയിൽവേ ബോർഡാണ് നടപടി റദ്ദാക്കിയത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. ശബരി പാതയ്ക്ക് ജീവൻ വെയ്പ്പിയ്ക്കുന്ന തീരുമാനങ്ങളും റെയിൽവേ ബോർഡിൻ്റെ ഉത്തരവിലുണ്ട്. പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.2019ലാണ് റെയിൽവേ രണ്ട് പദ്ധതികളും മരവിപ്പിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ നടക്കാത്തതായിരുന്നു മരവിപ്പിക്കാൻ കാരണം. […]

പ്രതീക്ഷയുടെ ചൂളംവിളി? ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾക്ക് ജീവൻ വെയ്ക്കുന്നു? മരവിപ്പിച്ച നടപടി റദ്ദാക്കി Read More »

DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം; വിളപ്പിൽശാല വിഷയത്തിൽ കുടുംബത്തിന്റെ പരാതിയിൽ DGPയുടെ ഇടപെടൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ ചികിത്സ നിഷേധത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കുടുംബത്തിൻ്റെ പരാതിയിൽ ഡിജിപിയുടെ ഇടപെടൽ. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ഡിജിപിയുടെ നിർദേശം. കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ശ്വാസതടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്‌മീർ (37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്ീറിന് ശ്വാസതടസ്സം

DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം; വിളപ്പിൽശാല വിഷയത്തിൽ കുടുംബത്തിന്റെ പരാതിയിൽ DGPയുടെ ഇടപെടൽ Read More »

സ്വർണ്ണക്കൊള്ള; നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി, തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവർദ്ധൻ, മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്‌തു. പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തന്ത്രി കണ്ഠ‌രര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേൾക്കുക. ദ്വാരപാലക ശിൽപകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

സ്വർണ്ണക്കൊള്ള; നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി, തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി Read More »

ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സംശയം

കാസർകോട്: പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എം. നിധീഷി(35)നെ ട്രെയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ, കൊടവലം, പട്ടർക്കണ്ടം സ്വദേശിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കാഞ്ഞങ്ങാട്, കുശാൽ നഗർ, കല്ലൻചിറ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിധീഷ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. ഹൊസ്‌ദുർഗ്ഗ് പൊലീസ് കേസെടുത്തു. പരേതനായ നിട്ടൂർ കുഞ്ഞിരാമൻ – ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ (കവ്വായി).ഏക മകൻ: നിവാൻ.

ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സംശയം Read More »

ബലാൽസംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബലാൽസംഗക്കേസിൽ ജയിലിൽ കഴിഞ്ഞ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. മൂന്നാമത്തെ കേസിലാണ് ജാമ്യം. കാനഡയിലുള്ള യുവതിയെ നാട്ടിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന പരാതിയിലാണ് കേസ്. പതിനെട്ട് ദിവസമാണ് രാഹുൽ ജയിലിൽ കഴിഞ്ഞത്. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ പെൺകുട്ടിയെ കൊണ്ട് മുറിയെടുപ്പിച്ച് അവിടെ വച്ച് ബലാൽസംഗം ചെയ്തുവെന്നായിരുന്നു കേസ്. നേരത്തെ തിരുവല്ല ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു. ഉഭയസമ്മതത്തോട് കൂടിയ ബന്ധമായിരുന്നുവെന്നും ബന്ധത്തിൽ വന്ന ചില

ബലാൽസംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ് Read More »

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് മേശപ്പുറത്ത് വയ്ക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് ജനപ്രിയമായിരിക്കു മെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. മന്ത്രി ബാലഗോപാലിൻറെ ആറാമത്തെ ബജറ്റ് ആണിത്.

സംസ്ഥാന ബജറ്റ് നാളെ Read More »

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനപകടത്തില്‍ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്തില്‍ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. അജിത് പവാര്‍ ബാരാമതിയില്‍ ഒരു റാലി യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാന്‍ഡിംഗിനിടെ വയലില്‍ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു Read More »

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; നിരന്തരം പീഡനത്തിന് ഇരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

കണ്ണൂർ: പതിനഞ്ചുവയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണുവാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി വിഷ്‌ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾ മുൻപാണ് പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. എന്നാൽ അന്ന് ആത്മഹത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴി എടുത്തതിൽ നിന്ന് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; നിരന്തരം പീഡനത്തിന് ഇരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ Read More »

മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; എലത്തൂർ കൊലപാതകത്തിൽ പ്രതി വൈശാഖൻ റിമാൻഡിൽ

കോഴിക്കോട്: എലത്തൂരിൽ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖനെ റിമാൻഡ് ചെയ്‌തു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് വൈശാഖനെ റിമാൻഡ് ചെയ്‌തത്. നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നൽകിയതിന് ശേഷം ക്രൂരമായി മർദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.ആൺസുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുക ആയിരുന്നുവെന്നും കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ്

മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; എലത്തൂർ കൊലപാതകത്തിൽ പ്രതി വൈശാഖൻ റിമാൻഡിൽ Read More »

Scroll to Top