Latest News

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങൾ ആണ് കവർന്നത്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിൻ്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്.വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്‌ടാവ് ഉള്ളിൽ കടന്നത്. രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം […]

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചു Read More »

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയിൽ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത ജാമ്യം തേടി കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു ഷിംജിതയെ പൊലീസ്

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയിൽ Read More »

സ്വിഫ്റ്റ് കാറിൽ എം ഡി എം എ കടത്ത്; കുറ്റിക്കോലിൽ 2 പേർ അറസ്റ്റിൽ

കാസർകോട്: സ്വിഫ്റ്റ് കാറിൽ കടത്തിയ എം ഡി എം എയുമായി രണ്ടു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. പാണത്തൂർ പരിയാരത്തെ പി എ റമീസ് (27), പള്ളിക്കാലിലെ എ ആഷിഖ് (29) എന്നിവരെയാണ് ബേഡകം ഇൻസ്പെക്ടർ ടി ദാമോദരനും സംഘവും അറസ്റ്റു ചെയ്തത്. കുറ്റിക്കോൽ ഭാഗത്തു നിന്നു ബന്തടുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാർ. കാഞ്ഞനടുക്കത്ത് എത്തിയപ്പോൾ പൊലീസ് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 34 മില്ലിഗ്രാം എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

സ്വിഫ്റ്റ് കാറിൽ എം ഡി എം എ കടത്ത്; കുറ്റിക്കോലിൽ 2 പേർ അറസ്റ്റിൽ Read More »

സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു

സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്‌ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്‌ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.50 ലക്ഷം രൂപയ്ക്കടുത്ത് വരും. 16,395 രൂപയാണ് ഗ്രാം വില.

സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു Read More »

സംസ്ഥാന ബജറ്റ്: ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റർ

തിരുവനന്തപുരം: ആശാവർന്മാരുടെയും അംഗൺവാടി വർക്കർന്മാരുടെയും ഓണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്‌ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അംഗൺവാടി ഹെൽപ്പർമാർക്കു 500 രൂപയും വർധിപ്പിച്ചു. സാക്ഷരതാ പ്രേരകുമാരുടെ ഓണറേറിയത്തിലും പ്രീപ്രൈമറി അധ്യാപകരുടെ വേതനത്തിലും മാസം 1000 രൂപയുടെ വർധനവ് വരുത്തി. സ്‌കൂൾ പാചക തൊഴിലാളികളുടെ കൂലിയിൽ ദിവസം 25 രൂപ വർധിപ്പിച്ചു. അപകടത്തിൽ പരിക്കേൽക്കുന്നവർക്കു ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കും- മന്ത്രി ബജറ്റിൽ പറഞ്ഞു. ബജറ്റിലെ മറ്റു

സംസ്ഥാന ബജറ്റ്: ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റർ Read More »

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; ആർട്‌സ് ആൻറ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി വമ്പൻ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഒന്നു മുതൽ പ്ലസ്‌ വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കും. ഇതിനായി 15 കോടി വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.പദ്ധതി നടപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; ആർട്‌സ് ആൻറ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം Read More »

കടയിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന (38) ആണ് മരിച്ചത്. ആനാട് ജക്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കടയിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു Read More »

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ:നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ടത്. രാഹുലിനെതിരെ രൂക്ഷമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ രജിസ്റ്റർ

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ:നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമെന്ന് ഹൈക്കോടതി Read More »

നടുറോഡിൽ സ്ത്രീയുടെ നിസ്കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.

നടുറോഡിൽ സ്ത്രീയുടെ നിസ്കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പാലക്കാട് Read More »

പ്രതീക്ഷയുടെ ചൂളംവിളി? ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾക്ക് ജീവൻ വെയ്ക്കുന്നു? മരവിപ്പിച്ച നടപടി റദ്ദാക്കി

കൊച്ചി: കേരളത്തിൻ്റെ സ്വപ്‌ന പദ്ധതികളായ ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി. റെയിൽവേ ബോർഡാണ് നടപടി റദ്ദാക്കിയത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. ശബരി പാതയ്ക്ക് ജീവൻ വെയ്പ്പിയ്ക്കുന്ന തീരുമാനങ്ങളും റെയിൽവേ ബോർഡിൻ്റെ ഉത്തരവിലുണ്ട്. പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.2019ലാണ് റെയിൽവേ രണ്ട് പദ്ധതികളും മരവിപ്പിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ നടക്കാത്തതായിരുന്നു മരവിപ്പിക്കാൻ കാരണം.

പ്രതീക്ഷയുടെ ചൂളംവിളി? ശബരി, ഗുരുവായൂർ – തിരുനാവായ പാതകൾക്ക് ജീവൻ വെയ്ക്കുന്നു? മരവിപ്പിച്ച നടപടി റദ്ദാക്കി Read More »

Scroll to Top