കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസ്: ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
കാസർകോട്: യുവതിയെ കാറിൽ തട്ടികൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്ന കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ടുപേർ അറസ്റ്റിൽ. ഭീമനടിയിൽ പ്രവീൺ എന്ന ധനേഷ് (36), മാങ്ങോട്ടെ രാഹുൽ (29) എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ അറസ്റ്റു ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്‌ചത്തേയ്ക്ക് റിമാൻ്റു ചെയ്‌തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിലേയ്ക്ക് പോകാൻ ഭീമനടിയിൽ വാഹനം കാത്തു നിൽക്കുകയായിരുന്നു 29 കാരി. ഇതിനിടയിൽ കാറുമായി എത്തിയ ധനേഷ് ലിഫ്റ്റ് […]









