പോക്സോ അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവം:കുട്ടിയെ ബീച്ചിലും ലോഡ്‌ജിലും എത്തിച്ച് പീഡിപ്പിച്ചെന്ന് മൊഴി
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസ് അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ബീച്ചിന് സമീപത്തും ലോഡ്‌ജിലും എത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ചവരിൽ ഒരാൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണ് എന്നാണ് പെൺകുട്ടിയുടെ മൊഴി. ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് വെളളയിൽ, ടൗൺ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പെൺകുട്ടിയെ വീണ്ടും വെളളിമാടുകുന്നിലെ എൻട്രി ഹോമിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച്ച വെളളിമാടുകുന്ന് എൻട്രി ഹോമിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായിരുന്നു. അന്നു രാത്രിയോടെ […]









