പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന ബസിൽ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി; 2 പേർ അറസ്റ്റിൽ, പിടിയിലായത് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനും കളിപ്പാട്ടം നന്നാക്കുന്ന യുവാവും
പയ്യന്നൂർ: ബംഗളൂരുവിൽ നിന്നു പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി;2 പേർ അറസ്റ്റിൽ. പരിയാരം വിളയാങ്കോട് അലക്യംപാലം തമ്പിലാൻ ഹൗസിൽ ജിൻസ് ജോൺ (25), ചുടല, കുജവളപ്പിൽ ഹൗസിൽ കെ.വി അഭിനവ് (25) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിർദേശപ്രകാരം ദീപാവലി സ്പെഷ്യൽ ഡ്രൈവ് നടത്തിക്കൊണ്ടിരിക്കെ ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ കെ. ഷർഫുദീൻ്റെയും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻ്റെയും […]






