Blog

Your blog category

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല; ഹർജികൾ 26ന് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികൾക്ക് സ്‌റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം 26ന് ഹർജികൾ വീണ്ടും പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 26ന് ഹർജികൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം […]

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല; ഹർജികൾ 26ന് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി Read More »

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ

തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിക്കു നേരെ സഹയാത്രികൻ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറച്ചുവച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകർത്തിയ പെൺകുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.ഇങ്ങനെയാണോ ബസിൽ പെരുമാറുന്നതെന്നു പെൺകുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആരും പ്രതികരിക്കാൻ തയാറായില്ലെന്ന് വിഡിയോയിൽ കാണാം. തുടർന്ന്

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ Read More »

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ. കറുകുറ്റി സ്വദേശികളായ ആൻ്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയാണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ് Read More »

കേളകത്ത് ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ യുവാവ് മരിച്ചു

കേളകം: കേളകം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഇരുട്ടുമുക്കിൽ ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇരുട്ടുമുക്കിലെ പൗവ്വത്തിൽ റോയിയാണ് (45) മരിച്ചത്. ഇന്നലെ രാത്രി 8:30 ഓടെയാണ് ഭാര്യാ സഹോദരൻ അറക്കൽ ജെയ്സൺ റോയിയെ വെട്ടിപരിക്കേല്പിച്ചത്. ഇതേ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ റോയ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു

കേളകത്ത് ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ യുവാവ് മരിച്ചു Read More »

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ ആസിഫ് അലിയോ? മികച്ച നടനെ ഇന്നറിയാം, ആകാംക്ഷയോടെ സിനിമാലോകം

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. തൃശൂർ രാമനിലയത്തിൽ വൈകിട്ട് 3.30 നാണ് പ്രഖ്യാപനം.കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.128 സിനിമകൾ അവാർഡിനായി ജൂറി പരിഗണിച്ചു. സബ് കമ്മിറ്റികൾ ഇതിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് അന്തിമ വിധി നിർണയത്തിന് എത്തിയത്.നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയർമാനായ ജൂറിയാണ് ചിത്രങ്ങളെ തെരഞ്ഞെടുത്തത്. മികച്ച നടനായുള്ള കടുത്ത മത്സരത്തിൽ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും, കിഷ്‌കിന്ധ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയുമാണ്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ ആസിഫ് അലിയോ? മികച്ച നടനെ ഇന്നറിയാം, ആകാംക്ഷയോടെ സിനിമാലോകം Read More »

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയിൽവേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ ദേഷ്യത്തിൽ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാൻ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി മാറിയില്ലെന്നും പ്രതി മൊഴി നൽകി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെൺകുട്ടികളെ മുൻപരിചയമില്ലെന്നും സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു.പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്.

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ് Read More »

മൂന്നാം ക്ലാസ് മുതൽ എഐ പാഠ്യ വിഷയമാക്കും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: 2026-27 അദ്ധ്യയന വർഷം മുതൽ എഐ പാഠ്യപദ്ധതിയുടെ ഭാഗമാകും. മൂന്നാം ക്ലാസ് മുതൽ എഐ പാഠ്യ വിഷയമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കുട്ടികൾ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമക്കുന്നത്.എഐ ദൈനംദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നതിൽ കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് അടിസ്ഥാന തലത്തിൽ തന്നെ ഇതൊരു പാഠ്യ വിഷയമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.സിബിഎസ്ഇ, എൻസിഇആർടി, കെവിഎസ്, എൻവിഎസ്

മൂന്നാം ക്ലാസ് മുതൽ എഐ പാഠ്യ വിഷയമാക്കും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം Read More »

തെരുവുനായ വിഷയത്തിൽ കടുപ്പിച്ച് സുപ്രീംകോടതി; ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകാൻ നിർദേശം

ന്യൂഡൽഹി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറിമാർ നേരിട്ടുതന്നെ ഹാജരാകണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദേശം. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന സുപ്രിംകോടതി തള്ളി.എന്തുകൊണ്ട് സത്യവാങ്മൂലം നൽകിയില്ലെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട്വിശദീകരിക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻ്റെ നിർദേശം. തദ്ദേശ, സംസ്ഥാന സർക്കാരുകൾ പരിഹരിക്കേണ്ട വിഷയമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശങ്ങളിന്മേൽ ചീഫ് സെക്രട്ടറിമാർ ഉറങ്ങുകയാണ്. ഉത്തരവ് പാലിക്കാൻ ചീഫ് സെക്രട്ടറിമാർ തയ്യാറാകുന്നില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.കേരളം ഉൾപ്പടെയുള്ള

തെരുവുനായ വിഷയത്തിൽ കടുപ്പിച്ച് സുപ്രീംകോടതി; ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകാൻ നിർദേശം Read More »

യാത്രാമധ്യേ സ്കൂട്ടറിൽനിന്ന് പൊങ്ങി അപ്രതീക്ഷിത ‘അതിഥി’; പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ട് അധ്യാപിക

കാസർഗോഡ് :കോളജിലേക്ക് ഇറങ്ങുമ്പോൾ താൻ ഓടിക്കുന്ന സ്കൂട്ടറിൽ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളജിലേക്ക് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിൻ്റെ ഇടയിലൂടെ പാമ്പ് തല പൊക്കി വന്നത്.എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയെങ്കിലും ആത്മധൈര്യം കൈവരിച്ച് രണ്ടാമത്തെ ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി ഷറഫുന്നീസ രക്ഷപ്പെട്ടു. നെഹ്റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തിൽ പാമ്പിൻ്റെ കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം.

യാത്രാമധ്യേ സ്കൂട്ടറിൽനിന്ന് പൊങ്ങി അപ്രതീക്ഷിത ‘അതിഥി’; പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ട് അധ്യാപിക Read More »

പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക്; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. കേസുകളിലെ കുറ്റസമ്മത മൊഴി കോടതിയുടെ മുന്നില്‍ പ്രധാന തെളിവില്ലെന്നും,പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങള്‍ കൈമാറരുതെന്നാണ് കര്‍ശന നിര്‍ദേശം. കേസുകളുടെ പ്രധാന അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നു നിര്‍ദേശമുണ്ട്.

പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക്; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി Read More »

Scroll to Top