Blog

Your blog category

വിദേശമദ്യം പിടികൂടി

എക്സൈസ് പയ്യന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ പാടിയോട്ട് ചാലിൽ നിന്ന് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് പിടികൂടി. പയ്യന്നൂർ സ്വദേശി ലക്ഷ്മണനെയാണ് എക്സൈസ് സംഘം പിടി കൂടിയത്. ഇദ്ദേഹത്തിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് എടുത്തു. പരിശോധനയിൽ എക്സൈസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷിജു വി വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിജിഷ. പി, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്ത് കെ, സൂരജ് പി ഡ്രൈവർ അജിത്ത് പി വി […]

വിദേശമദ്യം പിടികൂടി Read More »

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര

കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യം എൽഡിഎഫിനോട് ഉന്നയിച്ച് കേരളാ കോൺഗ്രസ് എം. സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു . ഇത്തവണ പേരാമ്പ്ര സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരളാ കോൺഗ്രസിന് താത്പര്യമുണ്ട്. ആലപ്പുഴ കുട്ടനാട് സീറ്റും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. കുറ്റ്യാടി

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര Read More »

മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്ത് കെട്ടി മാതാവ് കിണറ്റിൽച്ചാടി മരിച്ചു

സുള്ള്യ: മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്തു കെട്ടി യുവതി കിണറ്റിൽച്ചാടി മരിച്ചു. സുള്ള്യ, ബെള്ളാരെ, കൊടിയാള, ഹാർവാരയിലെ ഹരീഷിൻ്റെ ഭാര്യ മധുശ്രീ (34), മകൾ ധൻവി (മൂന്ന്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പതിവു പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ മധുശ്രീയെയും മകളെയും വീട്ടിൽ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കാണപ്പെട്ടത്. ബെള്ളാരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്ത് കെട്ടി മാതാവ് കിണറ്റിൽച്ചാടി മരിച്ചു Read More »

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്. പോലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും വനം വകുപ്പിൻറെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ ഉൾ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി എയര്‍ പ്യൂരിഫയറുകള്‍ക്ക് 18 % ജിഎസ്ടി ചുമത്തുന്നതിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ പ്യൂരിഫയറുകള്‍ക്ക് GST ഇളവില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എയര്‍ പ്യൂരിഫയറുകളെ താല്‍ക്കാലികമായെങ്കിലും അവശ്യ ആരോഗ്യ സാമഗ്രികളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി Read More »

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്

പയ്യന്നൂർ: നിയമം ലംഘിച്ച് പുലർച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ഏഴോം, ചെങ്ങൽ, ശ്രീകൃഷ്‌ണ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നിഷാന്ത്, കലേഷ്, കമ്മിറ്റി അംഗങ്ങൾ പയ്യന്നൂരിലെ എസ് എസ് ഓർക്കസ്ട്രയിലെ സുബൈർ തായിനേരി എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ശ്രീകൃഷ്‌ണ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 10മണി മുതൽ ബുധനാഴ്‌ച പുലർച്ചെ ഒരു മണിവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തി നിയമ ലംഘനം നടത്തിയെന്നാണ് കേസ്.

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ് Read More »

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, ‘ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു’

കണ്ണൂർ: രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലെ ഉള്ളടക്കം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരൻ്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ മക്കൾക്ക് അമ്മയ്‌ക്കൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജീവിതം മടുത്തെന്നും

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, ‘ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു’ Read More »

എൽഎൽഎം പ്രവേശനം; വേക്കന്റ് സീറ്റുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ ഗവൺമെൻ്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26ലെ എൽഎൽഎം കോഴ്‌സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻ്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കൻ്റ് സീറ്റ് അലോട്ട്മെൻ്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു.യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ ഡിസംബർ 22 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ നമ്പർ : 0471 – 2332120, 2338487.

എൽഎൽഎം പ്രവേശനം; വേക്കന്റ് സീറ്റുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം Read More »

ടിപി വധക്കേസ് പ്രതി രജീഷിന് പരോൾ അനുവദിച്ചത് 4 മാസത്തിനിടെ രണ്ടാം തവണ; ആയുർവേദ ചികിത്സ കഴിഞ്ഞ് ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരോള്‍ നല്‍കിയത്

കണ്ണൂർ: ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് 4 മാസത്തിനിടെ രണ്ടാം തവണയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് വീണ്ടും പരോൾ നല്‍കിയത്. ടി പി വധ കേസിലെ നാലാം പ്രതിയാണ് രജീഷ്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് രജീഷ്. എറണാകുളത്തെ വിലാസമാണ് നൽകിയിരിക്കുന്നത്. അതിനാൽ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. ഈ കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുത്. അതേ സമയം സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ

ടിപി വധക്കേസ് പ്രതി രജീഷിന് പരോൾ അനുവദിച്ചത് 4 മാസത്തിനിടെ രണ്ടാം തവണ; ആയുർവേദ ചികിത്സ കഴിഞ്ഞ് ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരോള്‍ നല്‍കിയത് Read More »

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

Scroll to Top