ആദ്യം കൈഞരമ്പ് മുറിച്ചു; പിന്നാലെ കഴുത്തറുത്തു; അമ്മയെ കൊന്ന ശേഷം മൃതദേഹം കത്തിക്കാനും പ്രതിയുടെ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ കൊലപ്പെടുത്തിയത് ക്രൂരമായി. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാൾ ശ്രമം നടത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു നേമം കല്ലിയൂരിൽ അതിദാരുണമായ കൊലപാതകം നടന്നത്. മുൻ സൈനികൻ കൂടിയായ അജയകുമാറാണ് അമ്മ വിജയകുമാരിയെ കൊലപ്പെടുത്തിയത്.മദ്യത്തിന് അടിമയായിരുന്നു അജയകുമാർ. മദ്യമുക്തി കേന്ദ്രത്തിൽ ഇയാളെ പലതവണകളിലായി പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ മദ്യപാനം തുടർന്നു. മദ്യപാനത്തെ ചൊല്ലി അജയകുമാറും വിജയകുമാരിയും തമ്മിൽ സ്ഥിരം […]









