നവംബർ ഒന്നിന് എല്ലാ റേഷൻ കടകളിലും മധുരപലഹാരം വിതരണം
തിരുവനന്തപുരം: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതാ മിഷനിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ ചരിത്രപരമായ പ്രഖ്യാപനം.ദാരിദ്ര്യമുക്തി പ്രഖ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും നവംബർ ഒന്നിന് പ്രവർത്തിക്കും. അന്ന് ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്യും. നവംബറിലെ മാസാവധി മൂന്നിലേയ്ക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഒക്ടോബറിലെ റേഷൻ ലഭ്യത നവംബർ ഒന്നുവരെ തുടരും.
നവംബർ ഒന്നിന് എല്ലാ റേഷൻ കടകളിലും മധുരപലഹാരം വിതരണം Read More »









