Blog

Your blog category

വാടക വീട്ടിൽ നിന്നു മെത്താഫെറ്റമിൻ പിടികൂടി; ഓടി രക്ഷപ്പെട്ട യുവാവിനെതിരെ കേസെടുത്തു

കാസർകോട്: കുമ്പള ദേവീനഗർ, സുനാമി കോളനിയിലെ വാടക വീട്ടിൽ കുമ്പള എക്സൈസ് നടത്തിയ പരിശോധനയിൽ 3.686ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. പയ്യന്നൂർ, പുതിയങ്ങാടി, മൊട്ടമ്പുറം നിസാമുദ്ദീൻ മൻസിലിൽ സത്താറിൻ്റെ മകൻ നിഷാം സത്താറിനെതിരെ കേസെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് കുമ്പള റേഞ്ച് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും സുനാമി കോളനിയിലെ വാടക വീട്ടിൽ എത്തിയത്. എക്സൈസിനെ കണ്ടതോടെ നിഷാം സത്താർ ഓടിരക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ വി മനാസ്, സി ഇ […]

വാടക വീട്ടിൽ നിന്നു മെത്താഫെറ്റമിൻ പിടികൂടി; ഓടി രക്ഷപ്പെട്ട യുവാവിനെതിരെ കേസെടുത്തു Read More »

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം

കോഴിക്കോട്: കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പിക്കപ്പ് വാനിലെ ഡ്രൈവറും കാർ യാത്രികരായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. പിക്കപ്പ് വാനിൻ്റെ ക്ളീനർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. തുങ്കളാഴ്ച പുലർച്ചെ പതിമംഗലം അങ്ങാടി മുറിയനാൽ ഭാഗത്തായിരുന്നു അപകടം. ഇങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) എന്നിവരാണ് യുവാക്കൾ. പിക്കപ്പ് വാൻ ഓടിച്ച ഷമീർ ആണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ രണ്ട് പേർ നിലവിൽ മെഡിക്കൽ

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം Read More »

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

*മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദബാധയെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവും ലീഗിന്റെ തെക്കൻ കേരളത്തിലെ മുഖവുമായിരുന്ന ഇബ്രാഹിം കുഞ്ഞ് ട്രേഡ് യൂണിയൻ രംഗത്തും തിളങ്ങി.

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു Read More »

വിജയ്‍യ്ക്ക് സിബിഐ സമൻസ്.

തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത പൊതുയോഗങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സിബിഐ സമൻസ് അയച്ചിരിക്കുന്നത്. കരൂർ ദുരന്തത്തിന് ശേഷം നടന്ന യോ​ഗങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പൊതുയോ​ഗങ്ങൾ സജീവമാക്കി വരികയായിരുന്നു. ഇതിനിടെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള സിബിഐ സമൻസ് തമിഴ്നാട്ടിൽ രാഷ്ട്രീയപരമായി തന്നെ ഡിഎംകെ ഉപയോ​ഗിക്കും. സിബിഐ

വിജയ്‍യ്ക്ക് സിബിഐ സമൻസ്. Read More »

വിദേശമദ്യം പിടികൂടി

എക്സൈസ് പയ്യന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ പാടിയോട്ട് ചാലിൽ നിന്ന് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് പിടികൂടി. പയ്യന്നൂർ സ്വദേശി ലക്ഷ്മണനെയാണ് എക്സൈസ് സംഘം പിടി കൂടിയത്. ഇദ്ദേഹത്തിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് എടുത്തു. പരിശോധനയിൽ എക്സൈസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷിജു വി വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിജിഷ. പി, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്ത് കെ, സൂരജ് പി ഡ്രൈവർ അജിത്ത് പി വി

വിദേശമദ്യം പിടികൂടി Read More »

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര

കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യം എൽഡിഎഫിനോട് ഉന്നയിച്ച് കേരളാ കോൺഗ്രസ് എം. സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു . ഇത്തവണ പേരാമ്പ്ര സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരളാ കോൺഗ്രസിന് താത്പര്യമുണ്ട്. ആലപ്പുഴ കുട്ടനാട് സീറ്റും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. കുറ്റ്യാടി

കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര Read More »

മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്ത് കെട്ടി മാതാവ് കിണറ്റിൽച്ചാടി മരിച്ചു

സുള്ള്യ: മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്തു കെട്ടി യുവതി കിണറ്റിൽച്ചാടി മരിച്ചു. സുള്ള്യ, ബെള്ളാരെ, കൊടിയാള, ഹാർവാരയിലെ ഹരീഷിൻ്റെ ഭാര്യ മധുശ്രീ (34), മകൾ ധൻവി (മൂന്ന്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പതിവു പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ മധുശ്രീയെയും മകളെയും വീട്ടിൽ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കാണപ്പെട്ടത്. ബെള്ളാരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മൂന്നു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്ത് കെട്ടി മാതാവ് കിണറ്റിൽച്ചാടി മരിച്ചു Read More »

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്. പോലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും വനം വകുപ്പിൻറെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ ഉൾ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി എയര്‍ പ്യൂരിഫയറുകള്‍ക്ക് 18 % ജിഎസ്ടി ചുമത്തുന്നതിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ പ്യൂരിഫയറുകള്‍ക്ക് GST ഇളവില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എയര്‍ പ്യൂരിഫയറുകളെ താല്‍ക്കാലികമായെങ്കിലും അവശ്യ ആരോഗ്യ സാമഗ്രികളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി Read More »

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്

പയ്യന്നൂർ: നിയമം ലംഘിച്ച് പുലർച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ഏഴോം, ചെങ്ങൽ, ശ്രീകൃഷ്‌ണ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നിഷാന്ത്, കലേഷ്, കമ്മിറ്റി അംഗങ്ങൾ പയ്യന്നൂരിലെ എസ് എസ് ഓർക്കസ്ട്രയിലെ സുബൈർ തായിനേരി എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ശ്രീകൃഷ്‌ണ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 10മണി മുതൽ ബുധനാഴ്‌ച പുലർച്ചെ ഒരു മണിവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തി നിയമ ലംഘനം നടത്തിയെന്നാണ് കേസ്.

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ് Read More »

Scroll to Top