New Media Channel

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ . കണ്ണൂർ, പള്ളിക്കുളത്തെ കെ.വി.നവീനെ(35) ആണ് എക്സൈസ് അസി. ഇൻസ്പെക്ടർ സി.പി.ഷനിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 4.028 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പ്രദേശത്തെ വീട് കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി ഉപയോഗവും വിൽപ്പനയും നടത്തിയിരുന്നത്. കുട്ടികൾക്കടക്കം ലഹരി നൽകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.ഗ്രേഡ് അസി.ഇൻസ്പെക്ടർമാരായ കെ.സന്തോഷ്‌കുമാർ, സി.പുരുഷോത്തമൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഇ.സുജിത്ത്, സിവിൽ ഓഫീസർമാരായ അമൽ ലക്ഷ്‌മണൻ, ഒ.വി.ഷിബു എന്നിവരും […]

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ Read More »

കൊല്ലത്ത് കലോത്സവം നടക്കുന്നതിനിടെ വേദി തകർന്നു; അധ്യാപികയ്ക്കും വിദ്യാർഥികൾക്കും പരിക്ക്

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകർന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്കേറ്റു. പരവൂർ പൂതക്കുളം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വേദി തകർന്ന് വീണ് അപകടമുണ്ടായത്.കലോത്സവത്തിൻ്റെ ഭാഗമായി മത്സരങ്ങൾ ആരംഭിച്ച് അല്പനേരം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. കലോത്സവത്തിനായി കെട്ടിയ താൽക്കാലിക പന്തലാണ് ശക്തമായ കാറ്റിലും മഴയിലും തകർന്ന് വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപിക രശ്‌മിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് കലോത്സവം നടക്കുന്നതിനിടെ വേദി തകർന്നു; അധ്യാപികയ്ക്കും വിദ്യാർഥികൾക്കും പരിക്ക് Read More »

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക്; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ആണ് പുത്തൂരില്‍ ഒരുക്കിയിട്ടുള്ളത്.മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്മയമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും പോലും മൃഗങ്ങളെ ഇവിടെ എത്തിക്കും. ഡിയര്‍ സഫാരി പാര്‍ക്ക്, പെറ്റ് സൂ, ഫോളോഗ്രാം സൂ തുടങ്ങിയവരും വൈകാതെ നിര്‍മ്മിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരാഴ്ചയില്‍ ഏറെയായി സാംസ്‌കാരിക പരിപാടികള്‍ തുടരുകയാണ്.തൃശൂരിനെ സംബന്ധിച്ച്

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക്; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും Read More »

ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ക്ലാസിൽ കയറി അടി; അധ്യാപികയ്ക്കു നേരെയും കയ്യേറ്റം, ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്ക്

വളപട്ടണം : ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ ക്രൂരമർദനം. വളപട്ടണം ഗവ.എച്ച്എസ്എസിലാണു സംഭവം. ക്ലാസ് നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഒരുകൂട്ടം പ്ലസ്ട വിദ്യാർഥികൾ നടത്തിയ അക്രമത്തിൽ ഒട്ടേറെ പ്ലസ് വൺ വിദ്യാർഥികൾക്കു പരുക്കേറ്റു. ഒരു വിദ്യാർഥിനിയുടെ വലതുകൈയിൽ പൊട്ടലുണ്ട്.51 പ്ലസ്ട വിദ്യാർഥികൾക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കു നേരെയും കയ്യേറ്റമുണ്ടായതായി പറയുന്നു. ഇരിപ്പിടം ദേഹത്തുവീണും ചവിട്ടേറ്റുമാണ് വിദ്യാർഥികൾക്കു പരുക്കേറ്റത്. കഴിഞ്ഞവർഷവും ഇൻസ്റ്റഗ്രാം അക്കൗണ്ട് സംബന്ധിച്ച് പ്ലസ് വൺ, പ്ലസ്ട

ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ക്ലാസിൽ കയറി അടി; അധ്യാപികയ്ക്കു നേരെയും കയ്യേറ്റം, ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്ക് Read More »

പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്.ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്ന് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൻ്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം Read More »

അനന്തപുരം ഫാക്ടറിയിലെ പൊട്ടിത്തെറി; ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി, പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം

കാസർകോട്: കുമ്പള, അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പ്ലൈവുഡ് ഫാക്ടറിയിൽ തിങ്കളാഴ്‌ച വൈകുന്നേരം ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊട്ടിത്തെറി നടന്ന ഡെക്കോർ പാനൽ പ്ലൈവുഡ് ഫാക്ടറിയുടെ മാനേജർ കെ ജെ ജിൻ്റോയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ വിദഗ്ദ്ധസംഘത്തിൻ്റെ അന്വേഷണത്തിനു ജില്ലാ കലക്ടറും ഉത്തരവിട്ടിട്ടുണ്ട്. എറണാകുളത്തു നിന്നുള്ള സംഘം ഉടൻ അനന്തപുരത്തെത്തും. അതേസമയം ജില്ലാ പൊലീസ് ചീഫിൻ്റെ കീഴിലുള്ള ബോംബ് സ്ക്വാഡ് ചൊവ്വാഴ്‌ച രാവിലെ അനന്തപുരത്തെത്തി അപകടം നടന്ന ഫാക്ടറിയിൽ പരിശോധന

അനന്തപുരം ഫാക്ടറിയിലെ പൊട്ടിത്തെറി; ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി, പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം Read More »

ഇരിയണ്ണി, പയത്തിൽ വീണ്ടും പുലി; വീട്ടുമുറ്റത്ത് എത്തിയ പുലി വളർത്തു നായയെ കടിച്ചു കൊന്നു

കാസർകോട്: കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരിയണ്ണിയിൽ വീണ്ടും പുലിയിറങ്ങി. പയത്തിലെ റിട്ട. അധ്യാപകൻ ഗണപതി ഭട്ടിൻ്റെ വീട്ടുമുറ്റത്ത് എത്തിയ നായയെ പുലി കടിച്ചുകൊന്നു. പട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ പുലി കാട്ടിനകത്തേക്ക് ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവമെന്ന് വീട്ടുടമയായ ഗണപതിഭട്ട് പറഞ്ഞു. മൂന്നരമണിയോടെ നായയുടെ കരച്ചിൽ കേട്ട് ഉണർന്നു ലൈറ്റിട്ടപ്പോൾ നായയെയും കടിച്ച് പുലി ഓടുകയായിരുന്നു. ടോർച്ചടിച്ച് പിന്നാലെ പോയപ്പോൾ നായയെ ഉപേക്ഷിച്ച പുലി കാട്ടിലേക്ക് ഓടിമറഞ്ഞതായി അദ്ദേഹം പറഞ്ഞു. കഴുത്തിനു

ഇരിയണ്ണി, പയത്തിൽ വീണ്ടും പുലി; വീട്ടുമുറ്റത്ത് എത്തിയ പുലി വളർത്തു നായയെ കടിച്ചു കൊന്നു Read More »

കാലുകൾ ഫില്ലർ നിർമിക്കാനുള്ള കമ്പിയിൽ കെട്ടിയിട്ട നിലയിൽ; നിർമാണം നടക്കുന്ന കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം

കൽപറ്റ വയനാട് കമ്പളക്കാട് ടൗണിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിനു മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ കെട്ടിടനിർമാണത്തിന് തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് മൃതദേഹമെന്നാണ് സംശയം. എന്നാൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ജോലിക്കു നിൽക്കുന്ന തൊഴിലാളികൾ അല്ലെന്ന് കെട്ടിട ഉടമ ഉണ്ണിമോയിൻ പറഞ്ഞു.കമ്പളക്കാട് പള്ളിക്കുന്ന് റോഡിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. കാലുകൾ വയർ ഉപയോഗിച്ച് ഫില്ലർ നിർമിക്കാനുള്ള കമ്പിയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം. അൽപം മാറി

കാലുകൾ ഫില്ലർ നിർമിക്കാനുള്ള കമ്പിയിൽ കെട്ടിയിട്ട നിലയിൽ; നിർമാണം നടക്കുന്ന കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം Read More »

‘മോൻത’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത

ചെന്നൈ: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപ കൊണ്ട ‘മോൻത’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് കര തോടും. ഇന്ന് വൈകിട്ടായിരിക്കും ആന്ധ്രാപ്രദേശ് തീരത്ത് കര തൊടുക. ഇതോടെ കിഴക്കൻ തീരത്ത് കനത്ത മഴയും ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷ, ആന്ധ്ര,തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ആണ് അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മഴയ്ക്കെ‌ാപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.ആന്ധ്ര

‘മോൻത’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത Read More »

തൃശ്ശൂരിലെ പന്നിഫാമിൽ 30ഓളം പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശ്ശൂർ: തൃശ്ശൂരിലെ മണ്ണുത്തി വെറ്റിനറി സർവകലാശാലയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തി. ഫാമിലെ ഏകദേശം 30 പന്നികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ബാംഗ്ലൂരിലെ എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.രോഗവ്യാപനം തടയുന്നതിനായി, രോഗബാധിത ഫാമിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിലെ എല്ലാ പന്നികളെയും നശിപ്പിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. നടപടികൾ പൂർത്തിയായതിനു പിന്നാലെ അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിക്കും.

തൃശ്ശൂരിലെ പന്നിഫാമിൽ 30ഓളം പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു Read More »

Scroll to Top