New Media Channel

വയനാട് പൊൻകുഴിയിൽ വൻ MDMA വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്‌തഫയെയാണ് അറസ്റ്റ് ചെയ്തത് 82 ഗ്രാമിലധികം MDMAയാണ് വയനാട് എക്സൈസ് ഇന്റലിജൻസും, സുൽത്താൻബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചത് സ്വകാര്യ ബസ്സിലായിരുന്നു ലഹരി കടത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ സുനിലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന

വയനാട് പൊൻകുഴിയിൽ വൻ MDMA വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ Read More »

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. 1950 മാർച്ച് 12നാണ് എം ആർ രഘുചന്ദ്രബാൽ ജനിച്ചത്. 1980ൽ കോവളത്ത് നിന്നും 1991ൽ പാറശ്ശാലയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. നാലാം കരുണാകര സർക്കാരിൻ്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത്.എക്സൈസ് മന്ത്രിയായിരിക്കെ ഗാർഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകൾ നടത്തി

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു Read More »

മട്ടന്നൂരിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം

പത്തൊൻമ്പതാം മൈലിൽ വാഹനാപകടം.ബസ്സും ഗുഡ്സ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം. അപകടത്തിൽ സാരമായി പരുക്കേറ്റ വാൻ ഡ്രൈവറെ കണ്ണൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് യാത്രികരായ നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മട്ടന്നൂരിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം Read More »

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.നേരത്തെ ഒരു ഡിപിആർ തയാറാക്കിയിരുന്നു. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഡിഎംആർസിയുമായിട്ട് ഡിപിആറിന്റെ കാര്യം ചർച്ച ചെയ്യും. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL Read More »

കരുതിയിരിക്കുക…: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോഅലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്‌ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരളത്തിൽ ഇന്ന് (07/11/2025) മുതൽ 10/11/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കരുതിയിരിക്കുക…: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോഅലേർട്ട് Read More »

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

അമേരിക്കൻ വിസക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഹൃദ്രോ ഗമോ, പ്രമേഹമോ, അമിത വണ്ണമോ ഉണ്ടെങ്കിൽ വിസ നിഷേധിക്കപ്പെടാൻ കാരണമായേക്കാം. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന മറ്റ് രാജ്യക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപേക്ഷകൾ യുഎസ് കോൺസുലേറ്റുകൾ നിഷേധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.പുതിയ നിയന്ത്രണം സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറിക്കിയിട്ടുണ്ട്. യുഎസ് കോൺസുലേറ്റുകളിലേക്കം എംബസികളിലേക്കും ഈ മാർഗനിർദേശങ്ങൾ അയച്ചുകഴിഞ്ഞതായാണ് വിവരം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ അമേരിക്കയിലേക്ക് കുടിയേറിയാൽ അവരുടെ ചികിത്സാല ചെലവുകളുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന്

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം Read More »

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക്

അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ താറുമാറായത്‌. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക്‌ പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്.

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക് Read More »

’30 വർഷം മുമ്പ് ഊരാളികളിൽ നിന്ന് പഠിച്ചു, 3 വർഷമായി ആഭിചാരക്രിയ നടത്തുന്നു’; മണർകാട് കേസിലെ പ്രതിയുടെ മൊഴി

കോട്ടയം: മണർകാടിൽ ആഭിചാരക്രിയകൾ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ശിവദാസ് മൂന്ന് വർഷമായി ഇത്തരം പ്രവർത്തികൾ ചെയ്തുവരുന്നതായി പൊലീസ് കണ്ടെത്തി. 30 വർഷം മുമ്പ് ഊരാളികളിൽ നിന്നുമാണ് ആഭിചാരക്രിയകൾ പഠിച്ചതെന്ന് ശിവദാസ് മൊഴി നൽകി. മൂന്നുവർഷമായി പത്തനംതിട്ട ജില്ലയിൽ ഇത്തരം പ്രവർത്തികൾ ചെയ്തുവരുന്നതായും പ്രതി മൊഴി നൽകി. യുവതിയുടെ ഭർത്താവ് അഖിൽദാസിൻ്റ മാതാവ് സൗമിനി സ്ഥിരമായി ഇയാളുടെ അടുത്ത് പോകുമായിരുന്നു. സൗമിനി കടുത്ത ദൈവവിശ്വാസിയായിരുന്നു. ആഭിചാര ക്രിയകൾക്ക് വഴങ്ങിയില്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്ന് സൗമിനി യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചെന്നാണ്

’30 വർഷം മുമ്പ് ഊരാളികളിൽ നിന്ന് പഠിച്ചു, 3 വർഷമായി ആഭിചാരക്രിയ നടത്തുന്നു’; മണർകാട് കേസിലെ പ്രതിയുടെ മൊഴി Read More »

ഇടപള്ളിയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊച്ചി: ഇടപള്ളിയിലെ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ച അമിതവേഗതയിലായിരുന്ന സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് കാറിന്റെ ടയറുകൾ തെറിച്ച് പോകുകയും കാർ പൂർണമായും തകരുകയും ചെയ്‌തിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാൽ തന്നെ ദൃക്‌സാക്ഷികളുമില്ല. പൊലീസുദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

ഇടപള്ളിയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം Read More »

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഛർദ്ദി; മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന ബി ജെ പി പ്രവർത്തകന് ദാരുണാന്ത്യം

കാസർകോട്: ഭക്ഷണം കഴിക്കുന്നതിനിടയിൽ ഛർദ്ദിക്കുകയും മൂക്കിലൂടെയും വായിലൂടെയും രക്തം വരികയും ചെയ്ത‌തിനെ തുടർന്ന് യുവാവ് മരിച്ചു. മഞ്ചേശ്വരം, ബായാർ, ചേരാൽ റംബായ്‌മൂല ഹൗസിലെ പരേതനായ ജയ- കമല ദമ്പതികളുടെ മകൻ പ്രശാന്ത് (32) ആണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ആദ്യം ഉപ്പയിലെ ആശുപത്രിയിലും പിന്നീട് ദേർളക്കട്ടയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് ജോലിക്കാരനായിരുന്ന പ്രശാന്ത് ബി ജെ പി പ്രവർത്തകനായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹേഷ്, പുനിത്, അക്ഷത

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഛർദ്ദി; മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന ബി ജെ പി പ്രവർത്തകന് ദാരുണാന്ത്യം Read More »

Scroll to Top