New Media Channel

അരൂർ അപകടം: നിർമാണ കമ്പനിക്കെതിരെ കേസ്, കുടുംബത്തിൻ്റെ ഏക വരുമാനമാണ് രാജേഷെന്ന് പിതാവ്

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ പറയുന്നു. അശോക ബിൽഡ്കോൺ കമ്പനിക്കെതിരെയാണ് അരൂർ പൊലീസ് കേസെടുത്തത്. അപകടത്തിൽ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റേതാണ് കുടുംബത്തിന്റെ്റെ ഏക വരുമാനമെന്ന് പിതാവ് പ്രതികരിച്ചു. ഇന്നലെ അവസാനമായി അങ്കമാലിയിൽ എത്തിയപ്പോൾ ആണ് വിളിച്ചതെന്നും പിന്നീട് ഫോണിൽ കിട്ടിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. മരണ വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മകളുടെ അസുഖവുമായി പലപ്പോഴും ആശുപത്രിയിൽ ആയിരുന്നെന്നും പിതാവ് കൂട്ടിച്ചേർത്തു. […]

അരൂർ അപകടം: നിർമാണ കമ്പനിക്കെതിരെ കേസ്, കുടുംബത്തിൻ്റെ ഏക വരുമാനമാണ് രാജേഷെന്ന് പിതാവ് Read More »

ജനകീയ സമിതി രൂപീകരിച്ചു

കാലിക്കടവ്: സമഗ്ര ശിക്ഷാ കാസർഗോഡ്, ജില്ലാപഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ പദ്ധതിയായ പ്രദേശം ദത്തെടുക്കൽ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കുന്നും കിണറ്റുകര എന്ന ഉന്നതിപ്രദേശം തെരഞ്ഞെടുത്ത് സർവ്വേയിലൂടെ കണ്ടൈത്തിയ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തയ്യാറാക്കിയ കരട് പദ്ധതിയുടെ രൂപീകരണ ശില്പശാല വിജയിപ്പിക്കുന്നതിനായി, സാമൂഹ്യ സമിതി രൂപീ കരിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനംചെറുവത്തൂർ ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബി. ആർ.സി ട്രെയിനർ രാജഗോപാലൻ പി.

ജനകീയ സമിതി രൂപീകരിച്ചു Read More »

ആശുപത്രി ശുചിമുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

തളിപ്പറമ്പ്: അമിതമായി ഗുളിക കഴിച്ച് അവശ നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കൂത്തുപറമ്പ്, ഏഴാംമൈൽ, പടയംകുട്ടി ഹൗസിലെ ഇ കെ ലീന(46)യാണ് ജീവനൊടുക്കിയത്. അമിതമായി ഗുളിക കഴിച്ച് അവശനിലയിലായ ലീനയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ നാലാം വാർഡിൽ പ്രവേശിപ്പിച്ചത്. അപകട നില തരണം ചെയ്‌തിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്‌ച രാവിലെ 9.15 മണിയോടെ ലീന ശുചിമുറിയിലേയ്ക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതരെത്തി വാതിൽ

ആശുപത്രി ശുചിമുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ Read More »

ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം

അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷൻസ് കോടതിയുടേതാണ് വിധി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മൂവരിൽ നിന്നും പശുമാംസം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവർ അറസ്റ്റിലായത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും

ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം Read More »

ലോക്കറിലിട്ടാൽ ഇനി പണം വരും..! 2026 ഏപ്രിൽ മുതൽ പുതിയ നിയമം, സാധാരണക്കാർ അറിയേണ്ട കാര്യങ്ങൾ

ഇന്ത്യൻ കുടുംബങ്ങൾക്ക് സ്വർണ്ണത്തോടൊപ്പം തന്നെ വെള്ളി ആഭരണങ്ങൾക്കും നാണയങ്ങൾക്കും വലിയ സ്ഥാനമുണ്ട്. എന്നാൽ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണ്ണം മാത്രം ഈടുവെച്ച് വായ്പ‌യെടുക്കാൻ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ധാരണകൾ മാറുന്നു, 2026 ഏപ്രിൽ 01 മുതൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ സ്റ്റാൻഡേർഡ് ലെൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്വർണ്ണം പോലെ തന്നെ വെള്ളി ആഭരണങ്ങളും ഈടായി സ്വീകരിച്ച് വായ്‌പ നൽകാൻ ബാങ്കുകൾക്ക് അനുമതി ലഭിക്കും. വായ്പ്‌പക്കാരുടെ സംരക്ഷണം, സുതാര്യത, വായ്‌പ നൽകുന്നവരുടെ ഉത്തരവാദിത്തം

ലോക്കറിലിട്ടാൽ ഇനി പണം വരും..! 2026 ഏപ്രിൽ മുതൽ പുതിയ നിയമം, സാധാരണക്കാർ അറിയേണ്ട കാര്യങ്ങൾ Read More »

ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മാതൃകയായി ഇന്ത്യ; പ്രശംസയുമായി WHO

ഒരു കാലത്ത് രാജ്യത്തിൻ്റെ ആരോഗ്യ സംവിധാനങ്ങൾക്ക് കടുത്ത ഭീഷണിയായിരുന്ന ക്ഷയരോഗത്തിനെതിരെ (ടിബി) ഇന്ത്യ ചരിത്രപരമായ മുന്നേറ്റം നടത്തിയിരിക്കുന്നു. “ടിബി മുക്ത രാജ്യം’ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, പോരാട്ടത്തിൻ്റെ തീവ്രതയെയും വിജയത്തെയും ലോകാരോഗ്യ സംഘടനയുടെ (WHO) ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് 2025 അടിവരയിടുന്നു. ആഗോളതലത്തിൽ ടിബി കേസുകൾ വർധിക്കുമ്പോഴും, രോഗവ്യാപനം കുറയ്ക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെ കരുത്തും ജനകീയ പങ്കാളിത്തവും സമന്വയിപ്പിച്ച ദേശീയ പ്രതിരോധത്തിന്റെ വിജയം കൂടിയാണ് ഈ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത്.

ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മാതൃകയായി ഇന്ത്യ; പ്രശംസയുമായി WHO Read More »

കേരള സവാരിയിലൂടെ ആംബുലൻസ് ബുക്കിംഗും ഓൺലൈനിലേക്ക്

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സ‌ി പ്ലാറ്റ്ഫോമായ “കേരള സവാരി’ വഴി ഇനിമുതൽ ആംബുലൻസ് ബുക്കിംഗും ലഭ്യമാകും. ഇതുസംബന്ധിച്ച സേവനവ്യവസ്ഥകളിൽ തൊഴിലാളി സംഘടനകളുമായി ധാരണയായിട്ടുണ്ട്. ആംബുലൻസുകൾക്ക് സർക്കാർ അംഗീകൃത നിരക്കായിരിക്കും ഈടാക്കുക. 108 ആംബുലൻസ് സംവിധാനം നിലവിലുള്ളതിനാൽ ആദ്യഘട്ടത്തിൽ അടിയന്തരസേവനങ്ങൾ നൽകില്ല. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ 9000 സ്വകാര്യ ആംബുലൻസുകളുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, വിവിധ പൊതുഗതാഗത സംവിധാനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി

കേരള സവാരിയിലൂടെ ആംബുലൻസ് ബുക്കിംഗും ഓൺലൈനിലേക്ക് Read More »

ചരക്ക് ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു; അപകടം തുടർക്കഥയായി തെക്കിൽ ദേശീയപാത

കാസർകോട്: ദേശീയപാതയുടെ നിർമാണം നടക്കുന്ന തെക്കിലിൽ വീണ്ടും വാഹനാപകടം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ തെക്കിൽ ഫെറിയിലാണ് അപകടം. കഴിഞ്ഞ ഒരു വർഷമായി ചെർക്കള-ചട്ടഞ്ചാൽ പാതയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയ്ക്ക് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ലോറി ബസിന് പിന്നിലിടിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് മുന്നിലെ മറ്റൊരു ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. 19 ഓളം യാത്രക്കാർക്ക് അപടത്തിൽ പരിക്കേറ്റിരുന്നു. ഇവിടെ ദേശീയപാതയുടെ

ചരക്ക് ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു; അപകടം തുടർക്കഥയായി തെക്കിൽ ദേശീയപാത Read More »

അരൂർ-തുറവൂർ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തു

ആലപ്പുഴ: അരൂരിൽ മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണ് അപകടം. ഗർഡറിനടിയിൽ കുടുങ്ങിയ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഡ്രൈവർ ഭാഗത്തിന് മുകളിലേക്ക് തകർന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നിമാറി കോൺഗ്രീറ്റ് ഗർഡറുകൾ നിലം പതിച്ചാണ് അപകടമുണ്ടായത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ഗർഡറിന്റെ

അരൂർ-തുറവൂർ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തു Read More »

വാട്സ്ആപ്പിലൂടെ പരിചയം;നേരിട്ട് കാണാനായി കൊച്ചിയിലെ മാളിലെത്തിയ യുവാവിൻ്റെ പുത്തൻസ്‌കൂട്ടറുമായി കാമുകി മുങ്ങി

കൊച്ചി: വാട്സ്‌ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടി യുവാവിന്റെ പുത്തൻ സ്കൂട്ടറുമായി കടന്ന് കളഞ്ഞു. കാമുകി പോയാലും കുഴപ്പമില്ല, സ്കൂട്ടർ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് കളമശ്ശേരി പൊലീസിൽ പരാതി നൽകി. കൈപ്പട്ടൂർ സ്വദേശിയായ 24-കാരനാണ് കബളിക്കപ്പെട്ടത്.ചാറ്റിങ്ങിലൂടെ പ്രണയിച്ചെങ്കിലും ഇരുവരും തമ്മിൽ ഫോട്ടോകൾ പോലും കൈമാറിയിരുന്നില്ല. പ്രണയം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടപ്പോൾ മാളിൽ വച്ച് കാണാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. മുന്നേ തീരുമാനിച്ചത് അനുസരിച്ച് ഇരുവരും മാളിൽ എത്തി. പക്ഷെ താൻ വരണമെങ്കിൽ സ്‌കൂട്ടർ താൻ പറയുന്നിടത്ത് വയ്ക്കണമെന്ന്

വാട്സ്ആപ്പിലൂടെ പരിചയം;നേരിട്ട് കാണാനായി കൊച്ചിയിലെ മാളിലെത്തിയ യുവാവിൻ്റെ പുത്തൻസ്‌കൂട്ടറുമായി കാമുകി മുങ്ങി Read More »

Scroll to Top