New Media Channel

പറമ്പിൽ കോഴി കയറി; വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം

പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം. വയനാട് കമ്പളക്കാട് ആണ് സംഭവം. പരുക്കേറ്റ ദമ്പതിമാരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്. അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ മർദ്ദിച്ചത്. ഇയാൾക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മർദനത്തിൽ ലാൻസിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. അമ്മിണിയുടെ തലയ്ക്ക് മുറിവേൽക്കുകയും, കാലിന് ചതവേൽക്കുകയുംവർഷങ്ങൾക്ക് മുമ്പ് […]

പറമ്പിൽ കോഴി കയറി; വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം Read More »

പാലക്കാട് കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടിൽ

പാലക്കാട്: പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ്ഗ വിദ്യാർഥികൾ നൽകിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി. എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പട്ടികവർഗ-വികസന വകുപ്പ് നൽകുന്ന ധനസഹായത്തിന് നൽകിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്‌ഇബി ജീവനക്കാരാണ് അപേക്ഷകൾ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15ഓളം അപേക്ഷകളാണ് യാക്കരയിൽ തള്ളിയത്. സംഭവത്തിൽ വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫീസർക്കും പരാതി

പാലക്കാട് കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടിൽ Read More »

കാസർകോട് സബ് ജയിലിലെ റിമാൻ്റ് പ്രതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം, പൊലീസ് അന്വേഷണം തുടങ്ങി, മരണപ്പെട്ട മുബഷീർ ഗൾഫിൽ നിന്നു എത്തിയത് രണ്ടുമാസം മുമ്പ്

കാസർകോട്: കാസർകോട് സബ് ജയിലിലെ റിമാൻ്റ് പ്രതി മരിച്ചു. ദേളി, കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകൻ മുബഷീർ (29) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്‌ച പുലർച്ചെ അഞ്ചരമണിയോടെയാണ് മുബഷീറിനെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പറയുന്നു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. ഗൾഫിലായിരുന്ന മുബഷീർ രണ്ടുമാസം മുമ്പാണ് നാട്ടിൽ എത്തിയത്. മൂന്നാഴ്‌ച മുമ്പ് പോക്സോ കേസിൽ വാറൻ്റ് ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്‌തതെന്നു ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കോടതി

കാസർകോട് സബ് ജയിലിലെ റിമാൻ്റ് പ്രതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം, പൊലീസ് അന്വേഷണം തുടങ്ങി, മരണപ്പെട്ട മുബഷീർ ഗൾഫിൽ നിന്നു എത്തിയത് രണ്ടുമാസം മുമ്പ് Read More »

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള നടത്തി.

എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള സംഘടിപ്പിച്ചു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന . അധ്യക്ഷ വഹിച്ചു. ദേശീയ കായിക താരങ്ങളായ ആൽബർട്ട്. അലോണ റോസ്, ഐറിൻ സ്റ്റാൻലി എന്നിവരിൽ നിന്നും ദീപശിഖ സിസ്റ്റർ സൗമ്യ ഏറ്റുവാങ്ങി. സിസ്റ്റർ ഹന്ന എലിസബത്ത്. ജ്യോമിലി ജോർജ്ജ് എന്നിവർ സംസാരിച്ചു.കായിക താരം വൈഗ ചന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് നാലു

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള നടത്തി. Read More »

ഒറ്റപ്പെടലിനും അവഗണനയ്ക്കും ദാരിദ്യത്തിനും എതിരെ പോരാടാൻ – പരിശീലന ക്ലാസ് നൽകി

തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഏജ് ഇന്ത്യയുടെ സഹായത്താൽ മുതിർന്ന പൗരന്മാർക്ക് പരിശീലനം നൽകി. ഒറ്റപ്പെടൽ, അവഗണന ദാരിദ്ര്യം എന്നിവയ്ക്ക് എതിരെ പോരാടി തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കാൻ പ്രായമായവരെ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ് ക്ലാസിൻ്റെ ഔപചാരിക ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തൃക്കരിപ്പൂർ പഞ്ചായ ത്ത് കമ്മിറ്റി കൺവീനർ ശ്രീധരൻ .പി. ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല മുൻ താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രായമായവരുടെ

ഒറ്റപ്പെടലിനും അവഗണനയ്ക്കും ദാരിദ്യത്തിനും എതിരെ പോരാടാൻ – പരിശീലന ക്ലാസ് നൽകി Read More »

നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര നാറാണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി Read More »

7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി

തിരുവനന്തപുരം: ജപ്‌തി ഭീഷണിയെ തുടർന്ന് നിർമാണ തൊഴിലാളി ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര പഞ്ചാകുഴി സ്വദേശി ബൈജുവാണ് ജീവനൊടുക്കിയത്. വായ്പ‌ തിരിച്ചടക്കാൻ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര അർബൻ സഹകരണ ബാങ്കിൽ നിന്നും 2013ൽ മൂന്ന് ലക്ഷം രൂപ വായ്പ‌യെടുത്തിരുന്നു. 7,80,324 രൂപ തിരിച്ചടക്കാൻ സെപ്റ്റംബറിൽ നോട്ടീസ് ലഭിച്ചിരുന്നു. 60 ദിവസത്തിനകം തുക തിരിച്ചടക്കണമെന്നാണ് ബാങ്കിന്റെ നോട്ടീസ്.നോട്ടീസ് ലഭിച്ചത് മുതൽ ബൈജു മാനസിക

7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി Read More »

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. കുറ്റകൃത്യം സംഭവിച്ച് എട്ടര വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. എട്ടാംപ്രതി ദിലീപ് ഉൾപ്പടെ എല്ലാ പ്രതികളും ഡിസംബർ എട്ടിന് വിചാരണക്കോടതിയിൽ ഹാജരാകണം. കേസിലെ വാദം ഉൾപ്പടെയുള്ള വിചാരണ നടപടികൾ കഴിഞ്ഞ ഏപ്രിൽ 11നാണ് പൂർത്തിയായത്. തുടർന്ന് കഴിഞ്ഞ 27 തവണയും വാദത്തിൽ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്‌ത്‌ ക്രൈംബ്രാഞ്ച് അന്വേഷണം

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി Read More »

പെരിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

ഓടിക്കൊണ്ടിരിക്കുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് തീ പിടിച്ചു. പെരിയ കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. പൊന്നാനിയിൽ നിന്നും മംഗളൂരു ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ തീ പടരുന്നത് കണ്ട് ഉടൻ തന്നെ ലോറി നിർത്തി പുറത്തിറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

പെരിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു Read More »

പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ

2012 ൽ പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത് വി കെ നിഷാദ് പയ്യന്നൂർ നഗരസഭ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് നോമിനേഷൻ സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമില്ല ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്‌തില്ലെങ്കിൽ ജയിച്ചാൽ അംഗത്വം രാജിവെക്കേണ്ടിവരും

പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ Read More »

Scroll to Top