New Media Channel

തലസ്ഥാനം ബി ജെ പി പിടിച്ചു; തിരുവനന്തപുരം കോർപറേഷനിൽ താമര

തിരുവനന്തപുരം സിറ്റി കോർപറേഷൻ ഭരണം ബി ജെ പി പിടിച്ചെടുത്തു. 101 അംഗ കോർപറേഷൻ ഭരണ സമിതിയിൽ ഫലമറിഞ്ഞ 98 വാർഡുകളിൽ ബി ജെ പിക്ക് 50 വാർഡുകൾ ലഭിച്ചു. നിലവിൽ ഭരണം നടത്തുന്ന എൽ ഡി എഫിന് 26വും യു ഡി എഫിന് 19വും വാർഡ് ലഭിച്ചു. 3 വാർഡുകളിലെ ഫലം അറിയാനുണ്ട്. ഒരു വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. തലസ്ഥാനത്ത് ബി ജെ പി നടത്തിയ മുന്നേറ്റം പാർട്ടിയുടെ തെക്കൻ ജില്ലകളിലെ വർദ്ധിച്ചുവരുന്ന ആധിപത്യവും […]

തലസ്ഥാനം ബി ജെ പി പിടിച്ചു; തിരുവനന്തപുരം കോർപറേഷനിൽ താമര Read More »

ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ല; ഐസിഎംആറിൻ്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും

അടുത്തകാലത്തായി ഹൃദയാഘാതം മൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിൻ്റെ പഠനത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ശരിവച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പും അത് ശരിവെക്കുന്നത്. എന്നാൽ നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും കോവിഡിനുശേഷം ഹൃദയസ്‌തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം എന്നിവ കൂടിയിട്ടുണ്ടെന്ന് ഡൽഹി എയിംസിൻ്റെയും മറ്റും പഠനങ്ങളുണ്ടെന്നും

ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ല; ഐസിഎംആറിൻ്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും Read More »

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്‌താവം നടത്തിയത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ മകൻ സുനിൽ എൻ.എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടിൽ ആൻ്റണി മകൻ മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പിൽ

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും Read More »

ട്രെയിൻ കയറുന്നതിനിടയിൽ താഴേയ്ക്ക് വീണു റെയിൽവെ ജീവനക്കാരന്റെറെ കൈയറ്റു; അപകടം കുമ്പളയിൽ

കാസർകോട്: ട്രെയിൻ കയറുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ റെയിൽവെ ജീവനക്കാരൻ്റെ കൈയറ്റു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ രാജശേഖര(36)ൻ്റെ വലതു കൈയാണ് അറ്റത്. വെള്ളിയാഴ്‌ച വൈകുന്നേരം 2.50ന് കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിൽ കയറുന്നതിനിടയിലാണ് അപകടം. താഴേയ്ക്ക് വീണ രാജശേഖരൻ്റെ കൈ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയാണ് വലതു കൈയിൽ ഗുരുതരമായി പരിക്കേറ്റത്. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിൻ കയറുന്നതിനിടയിൽ താഴേയ്ക്ക് വീണു റെയിൽവെ ജീവനക്കാരന്റെറെ കൈയറ്റു; അപകടം കുമ്പളയിൽ Read More »

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. ജീവപര്യന്തം തടവുകാരൻ ഹരിദാസാണ് തൂങ്ങിമരിച്ചത്. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സെൻട്രൽ ജയിലിലെ നിർമാണ യൂണിറ്റിലെ പ്ലാസ്റ്റിക് വയറിലാണ് പ്രതി ജീവനൊടുക്കിയത്. ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം. കൊലക്കേസ് പ്രതിയാണ് ജീവനൊടുക്കിയ ഹരിദാസ്. 2021ൽ ആലപ്പുഴയിൽ മകളെ വിവാഹം ചെയ്യാൻ ഇരുന്ന വരൻ്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി Read More »

കണ്ണൂരിൽ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ഇരിണാവ് കൊട്ടപ്പാലത്ത് പയ്യട്ടം ബാങ്കിന് മുൻവശം ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. ഇരിണാവ് സ്വദേശി ടി.രഞ്ജിത്താ (50) ണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ ലോറിയുടെ അടിയിലേക്ക് കയറുകയായിരുന്നു. നിസാര പരുക്കേറ്റ ലോറി ഡ്രൈവറെ പാപ്പിനിശേരി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു Read More »

ഇൻഡിഗോ പ്രതിസന്ധി: 4 ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചുവിട്ടു

ന്യൂഡൽഹി:: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഡിജിസിഎ. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഇൻസ്പെക്ടർമാരായ ഋഷി രാജ് ചാറ്റർജി, സീമ ജാംനാനി, അനിൽ കുമാർ പൊഖിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പിരിച്ചുവിട്ടത്. തിങ്കളാഴ്ച വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി. ദുരിതബാധിതരായ യാത്രക്കാർക്ക് യാത്രാ വൗച്ചറുകളുടെ രൂപത്തിൽ 10,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് എയർലൈൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനിടെ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് വ്യാഴാഴ്‌ച ഡിജിസിഎ രൂപീകരിച്ച

ഇൻഡിഗോ പ്രതിസന്ധി: 4 ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചുവിട്ടു Read More »

ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി; കാല് കൊണ്ട് വോട്ട് ചെയ്തു

പയ്യന്നൂർ: ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി വൈശാഖ് ഏറ്റുകുടുക്ക കാല് കൊണ്ട് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഏറ്റുകുടുക്ക എയുപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ ശ്രദ്ധാകേന്ദ്രമായതും കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ വൈശാഖ് ഏറ്റുകുടുക്ക തന്നെയാണ്. പുലർച്ചെ മുതൽ തന്നെ വൈശാഖിന്റെ സജീവ സാന്നിധ്യം ബൂത്തിലുണ്ടായിരുന്നു. വിരലുകൾ ഇല്ലാത്തതിനാൽ കാലുകൊണ്ടാണ് വൈശാഖ് ഒപ്പുവെച്ചത്. മഷി പുരട്ടാൻ കൈകൾക്ക് പകരം തന്റെ കാൽവിരൽ അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നിൽ നീട്ടിക്കൊടുത്തു,

ജന്മനാ രണ്ട് കൈകളുമില്ലെങ്കിലും വിധിയെ പഴിച്ച് മാറി നിൽക്കാതെ പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി; കാല് കൊണ്ട് വോട്ട് ചെയ്തു Read More »

പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിന് മുകളിലൂടെയുളള രാത്രികാല ഗതാഗതം നിരോധിച്ചു

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിന് മുകളിലൂടെ ഡിസംബര്‍ 12 മുതല്‍ 16 വരെ രാത്രി സമയങ്ങളില്‍ ഗതാഗതം നിരോധിച്ചു. മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതത്തിന് രാത്രി വിവിധ സമയങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 12ന് രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാലുവരെയും 13ന് രാത്രി എട്ടുമുതല്‍ രാത്രി 11.30 വരെയും 14ന് രാത്രി ഏഴുമുതല്‍ 11.00 വരെയും 12 മണി മുതല്‍ പുലര്‍ച്ചെ 3 വരെയും 15ന് രാത്രി ഏഴുമുതല്‍ 11 വരെയുമാണ് നിരോധനം. വാഹന

പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിന് മുകളിലൂടെയുളള രാത്രികാല ഗതാഗതം നിരോധിച്ചു Read More »

കാസർകോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാസർകോട്: കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച‌ പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ചെർക്കള സ്വദേശി അബ്ദുള്ള ഓടിച്ച മാരുതി സെൻ കാറിനാണ് തീ പിടിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു അബ്ദുള്ള. കാറിൻ്റെ മുൻഭാഗത്ത് തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തിയിരുന്നു. റോഡിൻ്റെ

കാസർകോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Read More »

Scroll to Top